നിയമസഭാ തെരഞ്ഞെടുപ്പ് ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ ഇന്ന് കേരളത്തിലെത്തും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ ഇന്ന് കേരളത്തിലെത്തും. ഡെപ്യൂട്ടി കമ്മീഷണർമാരും ജൂനിയർ ലെവൽ ഓഫീസറുമാരുമാണ് യോ​ഗത്തിനായി എത്തുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കറുമായി പ്രതിനിധികൾ ചർച്ച നടത്തും.

ഉദ്യോഗസ്ഥരുടെ വിന്യാസം, ഇവിഎം പരിശോധന, ബൂത്തുകളുടെ ക്രമീകരണം എന്നിവയിൽ അവസാനവട്ട തീരുമാനം ഉണ്ടാകും. മാർച്ച് ആദ്യആഴ്ചയോടെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2.69 കോടി വോട്ടർമാരാണ് പട്ടികയിലുള്ളത്. എസ്.ഐ.ആറിന് ശേഷമുള്ള പട്ടികയിൽ ഒൻപതുലക്ഷം പേർ ഒഴിവായതായാണ് പ്രാഥമിക കണക്ക്.

കരട് പട്ടികയിലെ 36.88 ലക്ഷം പേരെ ഹിയറിങിന് വിളിച്ചിരുന്നു. അൻപത്തി മൂവായിരം പേർ കരട് പട്ടികയിൽ നിന്ന് ഒഴിവായി. electoralsearch. eci. gov.In എന്ന വെബ്സൈറ്റിൽ പരിശോധനാ സൗകര്യം ഉണ്ട്. വോട്ടർ ഐഡി നമ്പർ, പേര്, ജനന തീയതി, ബന്ധുവിൻറെ പേര്, മൊബയ്ൽ നമ്പർ എന്നിവ ഉപയോഗിച്ച് സെർച്ച് ചെയ്യാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...