ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ 24 കാരന്റെ അതിക്രമം ; ലേബർ റൂം അടിച്ചുതകർത്തു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ലേബര്‍റൂം അടിച്ചുതകര്‍ത്ത് യുവാവ്. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിൽ സ്വദേശി റാഷിദാണ് (24) പരാക്രമം കാണിച്ചത്. ഇയാളെ പോലീസും ആശുപത്രി ജീവനക്കാരും ചേർന്ന് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഇയാൾ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായി അധികൃതർ പറഞ്ഞു. 15000 രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

രാത്രിയിൽ ആശുപത്രിയിലെത്തിയ റാഷിദ്, ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ നിരസിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇപ്പോൾ ഡിസ്ചാർജ് ചെയ്യാൻ സാധിക്കില്ലെന്ന് അറിയിച്ചതോടെ കൈയാങ്കളിയിലെത്തി. തുടർന്ന് ഇയാൾ അലറിവിളിച്ച് അതിക്രമം അഴിച്ചുവിടുകയായിരുന്നു. പോലീസും ആശുപത്രി ജീവനക്കാരും ഇയാളെ കീഴ്പ്പെടുത്തി. എന്നാൽ അതിനിടയിൽ തന്നെ ഇയാൾ ​ഗ്ലാസുകളും ഫർണിച്ചറുകളും തകർത്തു. ചില്ലുകഷ്ണങ്ങളിൽ നിന്ന് ഇയാൾക്കും മുറിവേറ്റു. വിവിധ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...