ന്യൂഡൽഹി : ‘ഓപ്പറേഷൻ സിന്ദൂർ’ നടന്ന ദിവസങ്ങളിൽ നയതന്ത്ര ഇടപെടൽ നടത്തിയെന്ന ചൈനീസ് അവകാശവാദത്തെ പിന്തുണച്ച് പാകിസ്താൻ. ഇന്ത്യ-പാക് സംഘർഷം കുറക്കാനും, സമാധാനം ഉറപ്പാക്കാനും ചൈന ശ്രമിച്ചെന്ന് പാക് വിദേശകാര്യ വക്താവ് താഹിർ ആന്ധ്രാബി പറഞ്ഞു. ചൈനയുടെ അവകാശ വാദം ഇന്ത്യ തള്ളിയിരുന്നു. പല തവണ ഇരു രാജ്യങ്ങളുമായി ചൈന സംസാരിച്ചു. സംഘർഷം കുറക്കാനും സമാധാനവും സുരക്ഷയും കൊണ്ടുവരാനും ചൈന ശ്രമിച്ചു എന്നും പാകിസ്താൻ. മധ്യസ്ഥതയെക്കുറിച്ചുള്ള ചൈനീസ് അവകാശവാദം ശരി എന്നും താഹിർ ആന്ധ്രാബി. ചൈനയുടെ അവകാശ വാദം ഇന്ത്യ തള്ളിയിരുന്നു. ഇന്ത്യ – പാക് സംഘർഷത്തിൽ മൂന്നാംകക്ഷി ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ആണ് ഇന്ത്യ-പാക് സംഘർഷത്തിൽ ഇടപെടൽ നടത്തിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നത്. നിരവധി രാജ്യങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ചൈന മധ്യസ്ഥത വഹിച്ചെന്നും അദേഹം അവകാശപ്പെട്ടിരുന്നു. സമാധാനം സൃഷ്ടിക്കാൻ ചൈന ശ്രമിച്ചെന്ന് വാങ് യി പറഞ്ഞിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























