ഇസ്‌ലാമാബാദ്: പാകിസ്താൻ പൊതുതിരഞ്ഞെടുപ്പിൽ, ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ നയിക്കുന്ന പാകിസ്താൻ തെഹ്‌രികെ ഇൻസാഫ് (പി.ടി.ഐ.) പാർട്ടിയുടെ അപ്രതീക്ഷിത മുന്നേറ്റം രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥയെ കൂടുതൽ സങ്കീർണമാക്കി. വെള്ളിയാഴ്ച ഒടുവിൽ വിവരം കിട്ടുമ്പോൾ, ഫലം പ്രഖ്യാപിച്ച 201 സീറ്റിൽ ഇമ്രാന്റെ പി.ടി.െഎ. പിന്തുണയ്ക്കുന്ന സ്വതന്ത്രർ 86 സീറ്റിൽ ജയിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് നേതൃത്വം നൽകുന്ന പി.എം.എൽ.-എൻ.
59-ലും മുൻപ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകനും മുൻ വിദേശകാര്യമന്ത്രിയുമായ ബിലാവൽ ഭൂട്ടോയുടെ പാകിസ്താൻ പീപ്പിൾസ് പാർട്ടി (പി.പി.പി.) 44 സീറ്റിലും ജയിച്ചു.നാഷണൽ അസംബ്ലിയിലെ 265 സീറ്റുകളിലേക്കാണ് വ്യാഴാഴ്ച തിരഞ്ഞെടുപ്പു നടന്നത്. 133 സീറ്റുനേടിയാൽ സർക്കാരുണ്ടാക്കാം.