സംസ്ഥാനത്ത് ചികിത്സാപദ്ധതികളുടെ കുടിശ്ശിക കുമിഞ്ഞുകൂടുന്നതായി റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍ക്കാരിന്റെ സൗജന്യ ചികിത്സാ പദ്ധതികളില്‍ ആശുപത്രികള്‍ക്ക് നൽകാനുള്ള കുടിശ്ശിക കുമിഞ്ഞുകൂടുന്നു. കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതിയില്‍ (കാസ്‌പ്) മാത്രം ആശുപത്രികള്‍ക്ക് 1128 കോടിയിലേറെ നൽകാനുണ്ട്. ബില്ലുകള്‍ പരിശോധിച്ച് അംഗീകാരം നൽകിയ തുകയാണിത്. അംഗീകാരം നൽകാനുള്ള ബില്ലുകളും കൂട്ടിയാല്‍ കുടിശ്ശിക ഉയരും. കാരുണ്യ ലോട്ടറി വരുമാനം ഉപയോഗിച്ച് നടത്തിയിരുന്ന കാരുണ്യപദ്ധതിയുടെ കുടിശ്ശിക 189 കോടിയായി. പണം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികള്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ചര്‍ച്ചനടത്തിയെങ്കിലും ധാരണയിലെത്തിയില്ല.

കുടിശ്ശിക എന്നുനൽകുമെന്ന് സര്‍ക്കാരിന് വ്യക്തതയുമില്ലെന്ന് അവര്‍ പറഞ്ഞു. പദ്ധതി നടത്തുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജന്‍സിയാണ് ആശുപത്രികള്‍ക്ക് പണം നൽകേണ്ടത്. അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാന്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിക്കുന്നതിനാൽ സൗജന്യചികിത്സകള്‍ തത്‌കാലം നിര്‍ത്തിവെക്കേണ്ടെന്നാണ് തീരുമാനം. കേന്ദ്രവിഹിതംകൂടി ഉപയോഗിച്ച് നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയില്‍ എം പാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ക്ക് 269,07,97,307 രൂപയും സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 859,61,18,856 രൂപയും നൽകാനുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ‌

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ്...

0
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം ; പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത് : ചാക്കോയുടെ മകന്‍...

0
കൊച്ചി: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍...

40 കഴിഞ്ഞവർ പഞ്ചസാര ഒഴിവാക്കണം വില ഇനിയും കൂടും ; വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി...

0
ഭോപ്പാൽ: പഞ്ചസാര വില ഉയരുന്നതിനെച്ചൊല്ലി രാജ്യത്ത് ചർച്ച തുടരുന്നതിനിടെ വിവാദ പരാമർശവുമായി...

സുകുമാരക്കുറുപ്പുമായി സാദൃശ്യം ; ജോൺ മേനോന് ദുരൂഹ ഇടപാടുകൾ ; പോലീസിന് നിരവധി അനൗദ്യോഗിക...

0
തിരുവനന്തപുരം: 42 വർഷമായി പോലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള...