Thursday, May 23, 2024 4:34 am

അദ്ദേഹം സുന്ദരനല്ല, അഭിനയിക്കാനുമറിയില്ല ; ഷാരൂഖ് ഖാനെ കുറിച്ച് പാകിസ്ഥാൻ നടി

For full experience, Download our mobile application:
Get it on Google Play

സമ്പാദ്യത്തിലും ആരാധകരുടെ കാര്യത്തിലുമെല്ലാം ലോകത്തു തന്നെ മുൻനിരയിലുള്ള താരമാണ് ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ്. ബോളിവുഡ് എന്നാൽ ഷാരൂഖ് ഖാൻ എന്ന മൊഴിക്ക് ഇന്നും മാറ്റൊന്നും കുറഞ്ഞിട്ടില്ല. അതിന് ഉദാഹരണമായിരുന്നു താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പഠാൻ എന്ന ചിത്രം. എന്നാൽ ഷാരൂഖ് ഖാൻ അത്ര സുന്ദരനൊന്നുമല്ല, അദ്ദേഹത്തിന് അഭിനയിക്കാൻ അറിയില്ലെന്നാണ് പാകിസ്ഥാൻ നടി മഹ്നൂർ ബലൂച്ച് പറയുന്നത്.

ഒരു അഭിമുഖത്തിൽ ഷാരൂഖ് ഖാനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു നടി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഇതോടെ ഷാരൂഖിന്റെ ആരാധകരെല്ലാം മഹ്നൂറിനെതിരെ തിരിഞ്ഞിരിക്കുകയാണ്. സൗന്ദര്യത്തിന്റെ അളവുകോലിൽ നോക്കുമ്പോൾ ഷാരൂഖിനേക്കാൾ സൗന്ദര്യമുള്ള ഒരുപാട് പേർ ഉണ്ടെന്നും അദ്ദേഹത്തിന്റെ താരപരിവേഷമാണ് ആളുകൾക്ക് അദ്ദേഹത്തെ സുന്ദരനായും ആകർഷണീയനായും തോന്നാൻ കാരണമെന്നുമാണ് മഹ്നൂർ പറഞ്ഞത്.

കാഴ്ച്ചയിൽ എങ്ങനെയിരിക്കുന്നു എന്നത് മാത്രമല്ല ഒരാളുടെ സൗന്ദര്യത്തെ വിലയിരുത്തുന്നത്. ഷാരൂഖ് ഖാൻ വളരെ നല്ല വ്യക്തിയാണ്. എന്നാൽ, സൗന്ദര്യ മാനദണ്ഡങ്ങൾ മുൻനിർത്തി നോക്കിയാൽ അദ്ദേഹത്തെ സുന്ദരനായി വിലയിരുത്താൻ കഴിയില്ല. വ്യക്തിത്വവും താരപരിവേഷവുമാണ് ഷാരൂഖ് ഖാൻ സുന്ദരനാക്കുന്നത് എന്നാണ് മഹ്നൂറിന്റെ അഭിപ്രായം. സൗന്ദര്യമുണ്ടായിട്ടും താരപരിവേഷം ഇല്ലാത്ത ഒരുപാട് ആളുകൾ ഉണ്ട്. പക്ഷേ ആളുകൾ അവരെ ശ്രദ്ധിക്കുക പോലുമില്ലെന്നും പാകിസ്ഥാൻ ടോക് ഷോ ആയ ഹദ് കർദിയിൽ മഹ്നൂർ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. മാത്രമല്ല, കുറച്ചു കൂടി കടന്ന് ഷാരൂഖ് ഖാന് അഭിനയിക്കാൻ അറിയില്ലെന്നും നടി പറഞ്ഞു. മികച്ച ബിസിനസ്സുകാരനാണ് അദ്ദേഹം. തന്റെ താരപരിവേഷത്തെ മുൻ നിർത്തി സ്വയം എങ്ങനെ മാർക്കറ്റ് ചെയ്യാമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം.

ഷാരൂഖിന് അഭിനയം അറിയില്ലെന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും മെഹ്നൂർ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരാധകരുടക്കമുള്ളവർ ഈ അഭിപ്രായത്തോട് യോജിക്കില്ലായിരിക്കും. പക്ഷേ അത് തനിക്ക് പ്രശ്നമല്ലെന്നും മെഹ്നൂർ പറയുന്നു. ഷാരൂഖ് നല്ല വ്യക്തിയാണ്. അദ്ദേഹത്തിന് സ്വയം മാർക്കറ്റ് ചെയ്യേണ്ടത് എങ്ങനെയെന്ന് നന്നായി അറിയാം. കഴിവുള്ള മികച്ച അഭിനേതാക്കളായിട്ടും അദ്ദേഹത്തെ പോലെ വിജയിക്കാത്തവരും ഇവിടെയുണ്ട്. അമേരിക്കയിൽ ജനിച്ച കനേഡിയൻ-പാകിസ്ഥാനി നടിയാണ് മെഹ്നൂർ. മുൻ മോഡൽ കൂടിയായ മെഹ്നൂർ സംവിധായികയും കൂടിയാണ്. 2013 ൽ ഹോളിവുഡ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്‌ക്ക് സാധ്യതയില്ല ; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിതീവ്ര മഴക്ക് ശമനമുണ്ടായേക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ...

കൃത്രിമമായി പഴുപ്പിച്ച മാമ്പഴം എങ്ങനെ തിരിച്ചറിയാം? ; മുന്നറിയിപ്പുമായി അധികൃതർ

0
മാമ്പഴത്തിന്റെ സീസൺ ആണല്ലോ ഇപ്പോൾ. പലരുചിയിലും വലിപ്പത്തിലുമുള്ള മാമ്പഴം ഇന്ന് വിപണയിൽ...

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, പ്രതിക്ക് 10 വർഷം തടവും 1 ലക്ഷം രൂപ...

0
ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 10വർഷം തടവും 1ലക്ഷം...

കൈക്കൂലി വാങ്ങവേ പൊതുമരാമത്ത് ജൂനിയർ സൂപ്രണ്ട് വിജിലൻസിന്റെ പിടിയിൽ

0
എറണാകുളം: കൈക്കൂലി വാങ്ങവേ പൊതുമരാമത്ത് ജൂനിയർ സൂപ്രണ്ട് വിജിലൻസിന്റെ പിടിയിൽ. എറണാകുളംപൊതുമരാമത്ത്...