പാലാ : പാലാ നഗരസഭയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് നഗരസഭ ഓഫീസും പരിസരവും അണുവിമുക്തമാക്കി. രോഗം സ്ഥിരീകരിച്ച ജീവനക്കാരനുമായി സമ്പര്‍ക്കമുണ്ടായിരുന്ന ജീവനക്കാര്‍ എല്ലാവരും ക്വാറന്റയിനില്‍ പ്രവേശിക്കുന്നതിന് അധികൃതര്‍ നിര്‍ദേശം നല്‍കി. വനിതാ ജീവനക്കാരുള്‍പ്പെടെ 12 പേരാണ് ഹോം ക്വാറന്റയിനില്‍ പോകേണ്ടത്.
നഗരസഭാ ഓഫീസില്‍ പ്രവേശിക്കുന്നതിന് പൊതു ജനങ്ങള്‍ക്ക് നേരത്തെ തന്നെ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. അത് ഇനിയും കൂടുതല്‍ കര്‍ശനമായി തുടരും. ഏതെങ്കിലും തരത്തില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പാലാ ജനറല്‍ ആശുപത്രിയിലെ കോവിഡ് സെല്ലുമായി ബന്ധപ്പെടണം. പൊതുജനങ്ങള്‍ക്ക് അടിയന്തിര ആവശ്യങ്ങള്‍ക്ക് നഗരസഭയിലെ 04822 -212328 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. കൂടാതെ നഗരസഭയില്‍ രേഖാമൂലം നല്‍കേണ്ട വിവരങ്ങള്‍ ഇ മെയിലും അയക്കാമെന്ന് ചെയര്‍പേഴ്സണ്‍ മേരി ഡൊമിനിക്ക് അറിയിച്ചു.
പാലാ നഗരസഭ കോവിഡ് ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍ 9961397676