തിരുവനന്തപുരം : പാലാ സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് തന്നെയെന്ന് സിപിഐഎം. സീറ്റിന്‍റെ കാര്യത്തില്‍ പുനര്‍വിചിന്തനത്തിനില്ലെന്നും സിപിഐഎം നേതൃത്വം വ്യക്തമാക്കി. എന്‍സിപിയിലെ തര്‍ക്കങ്ങളില്‍ ഇടപെടില്ലെന്നും സിപിഐഎം.
സീറ്റ് ചര്‍ച്ചകള്‍ നിയമസഭാ സമ്മേളനത്തിന് ശേഷം മാത്രമായിരിക്കും. പിളര്‍പ്പുണ്ടായാല്‍ ഒരു വിഭാഗം എല്‍ഡിഎഫില്‍ തന്നെ തുടരുമെന്നും വിലയിരുത്തല്‍. പാലാ സീറ്റില്‍ തര്‍ക്കം തുടരവെയാണ് സിപിഐഎം ഇത്തരത്തില്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്.