മുന്നണി വിടില്ല, പിണറായി വിജയന്‍റെ കരങ്ങള്‍ക്ക് കരുത്തുപകര്‍ന്ന് നിലകൊളളും : തോമസ് കെ തോമസ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : എല്‍ഡിഎഫ് വിടാനില്ലെന്ന് എന്‍.സി.പി നിര്‍വാഹക സമിതിയംഗം തോമസ് കെ.തോമസ്. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാലും ഇല്ലെങ്കിലും എല്‍ഡിഎഫ് വിടില്ലെന്ന് തോമസ് കെ.തോമസ് പറഞ്ഞു. പാലാ സീറ്റിന്‍റെ പേരില്‍ മാണി സി.കാപ്പന്‍ ഉയര്‍ത്തുന്ന പ്രതിഷേധം എന്‍.സി.പി.യെ പിളര്‍പ്പിലേക്ക് എത്തിച്ചിരിക്കുകയാണെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് തോമസ് കെ.തോമസിന്‍റെ പ്രതികരണം.

എന്‍.സി.പി.യില്‍ ആഭ്യന്തരപ്രശ്‌നങ്ങള്‍ ഒന്നുമില്ല. അത് മാധ്യമസൃഷ്ടിയാണ്. മാണി സി കാപ്പന്‍ പറയുന്നത് അദ്ദേഹത്തിന്റെ നിലപാടാണ്. അദ്ദേഹം പാലയില്‍ നിന്ന് ജയിച്ചതുകൊണ്ട് പാല വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം പറയുന്നു. പാലാ ആയാലും കുട്ടനാട് ആയാലും ആര് എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് എല്‍ഡിഎഫ് ആണ്.

നിലവിലെ വിവാദങ്ങള്‍ എന്‍സിപിയെ തകര്‍ക്കാനുളള ലക്ഷ്യത്തോടെയുളളതാണ്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ നല്ലൊരു വിജയത്തെ താറടിച്ച് കാണിക്കാന്‍ വേണ്ടി പാര്‍ട്ടിക്ക് പുറത്തുളളവര്‍ നടത്തുന്ന ഗൂഢാലോചനയാണിത്. മന്ത്രി എ.കെ.ശശീന്ദ്രനും എന്‍.സി.പി. സംസ്ഥാന പ്രസിഡന്റും യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് ശക്തമായി ആവര്‍ത്തിച്ചതാണ്. സിറ്റിങ് സീറ്റ് വിട്ടുകൊടുക്കില്ലെന്നുളളത് എല്‍.ഡി.എഫിന്‍റെ നയമാണെന്നും തോമസ് കെ.തോമസ് ചൂണ്ടിക്കാണിച്ചു. എന്തുവന്നാലും മുഖ്യമന്ത്രി പിണറായി വിജയന്‍റെ കരങ്ങള്‍ക്ക് ബലം കൊടുത്തുകൊണ്ട് അവസാനം വരെ എല്‍ഡിഎഫിന് ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...