കോട്ടയം: മാണി സി കാപ്പന്‍ ഇടത് മുന്നണി വിടില്ലെന്ന് ഇ പി ജയരാജന്‍. പാലായെച്ചൊല്ലി ഇടതുമുന്നണിയില്‍ ഒരു തര്‍ക്കവുമില്ലെന്നും ജയരാജന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ഡിഎഫ് നടത്തിയ യോഗത്തില്‍നിന്ന് മാണി സി. കാപ്പന്‍ വിട്ടു നിന്നിരുന്നു . ഇതിനെ തുടര്‍ന്നാണ് ഇ പി ജയരാജന്‍റെ പ്രസ്താവന
യുഡിഎഫില്‍ നിന്ന് കൂടുതല്‍ പേര്‍ മുന്നണിയിലെത്തും. ആരൊക്കെ വരുന്നുവോ അവരെയെല്ലാം സ്വാഗതം ചെയ്യുമെന്നും ഇടത് മുന്നണിയില്‍ കണ്‍ഫ്യൂഷനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാപ്പന്‍റെയടക്കം പരസ്യ പ്രസ്താവനകളില്‍ സിപിഎം നേതൃത്വം അതൃപ്തി അറിയിച്ചെങ്കിലും പാലായില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് എന്‍സിപി നിലപാട്. ഇന്നലെ ചേര്‍ന്ന മുന്നണി യോഗത്തില്‍ പാലാ സീറ്റ് ഉയര്‍ത്താന്‍ എന്‍സിപി തയ്യാറെടുത്തെങ്കിലും സീറ്റ് വിഭജനം അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ല.