കോട്ടയം: പാലാ സീറ്റ് കണ്ട് ആരും മോഹിക്കേണ്ടെന്ന് പാലാ എം.എല്‍.എ. മാണി സി.കാപ്പന്‍. പാലാ സീറ്റ് ജോസ് കെ. മാണിക്ക് നല്‍കാനായി മാണി സി. കാപ്പന് രാജ്യസഭ സീറ്റ് നല്‍കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തള്ളിക്കൊണ്ടാണ് മാണി സി. കാപ്പന്റെ ഈ പ്രതികരണം.
തനിക്ക് രാജ്യസഭാ സീറ്റ് വേണ്ടെന്നും പാലാ സീറ്റ് കണ്ട് ആരും മോഹിക്കേണ്ടെന്നും പറഞ്ഞ മാണി സി കാപ്പന്‍ എന്‍സിപിയുടെ മറ്റൊരു സിറ്റിംഗ് സീറ്റായ കുട്ടനാടും വിട്ടുനല്‍കില്ലെന്ന് വ്യക്തമാക്കി. എല്‍.ഡി.എഫ്. ഇക്കാര്യത്തില്‍ തന്നോട് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല എന്നും മാണി സി. കാപ്പന്‍ പറഞ്ഞു.
ജോസിനെ എല്‍.ഡി.എഫില്‍ എത്തിക്കാനുള്ള നീക്കം സി.പി.എം. സജീവമാക്കുന്നതിനിടയിലാണ് മാണി സി. കാപ്പന്‍ ഉപാധി നീക്കങ്ങളും തള്ളി രംഗത്ത് വന്നത്. സ്വന്തം നിലപാട് അറിയിക്കാന്‍ എന്‍.സി.പി. ദേശീയ അധ്യക്ഷന്‍ ശരത് പവറിനെയും കഴിഞ്ഞ ദിവസം മാണി സി കാപ്പന്‍ കണ്ടു. സിറ്റിംഗ് സീറ്റുകള്‍ വിട്ടു നല്കാനാകില്ല എന്ന് അറിയിച്ചു. മന്ത്രി എ.കെ. ശശീന്ദ്രനും പവറിനെ കണ്ടതായി മാണി സി. കാപ്പന്‍ പറഞ്ഞു.