കോട്ടയം : പാലാ സീറ്റ് എന്‍സിപിക്കു നല്‍കണോ അതോ കേരള കോണ്‍ഗ്രസിനു നല്‍കണോ എന്ന കാര്യം ചര്‍ച്ച ചെയ്തില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ സിപിഎം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് രാവിലെ ചേർന്നിരുന്നു. സംഘടനാ വിഷയങ്ങളാണ് മുഖ്യമന്ത്രി പങ്കെടുത്ത യോഗം ചർച്ച ചെയ്തത്. പാലാ സീറ്റിൽ ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം മുഖ്യമന്ത്രി തേടിയില്ലെന്നും വാസവൻ പറഞ്ഞു.
കേരള കോണ്‍ഗ്രസിന് ജില്ലയില്‍ നല്‍കേണ്ട മറ്റു സീറ്റുകളുടെ കാര്യത്തിലും ചര്‍ച്ച നടക്കുമെന്നായിരുന്നു വിവരം. പാലാ സീറ്റ് എന്‍സിപിക്കു തന്നെ നല്‍കണമെന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയുടെ സമയം ചോദിച്ചിട്ടുണ്ട്. പ്രഫുല്‍ പട്ടേലുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായിട്ടാണ് ഇന്നത്തെ ചര്‍ച്ച.