കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മോഷണംപോയ സംഭവത്തില്‍ ട്വിസ്റ്റ്‌

For full experience, Download our mobile application:
Get it on Google Play
കൊല്ലം: കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മോഷണംപോയ സംഭവത്തില്‍ ട്വിസ്റ്റ്‌ .മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കൊല്ലം പാരിപ്പള്ളിയില്‍നിന്ന് ബസ് കണ്ടെത്തി .
കൊട്ടാരക്കര ഡിപ്പോയിലെ RAC354(KL-15/7508) നമ്പറിലുള്ള വേണാട് ബസാണ് മോഷണം പോയത്.ഞായറാഴ്ച സര്‍വീസ് പൂര്‍ത്തിയാക്കി രാത്രി പത്തരയോടെയാണ് ബസ് കൊട്ടാരക്കര ഡിപ്പോയില്‍ എത്തിച്ചത്. ഗ്യാരേജിലെ പരിശോധനയ്ക്ക് ശേഷം മുനിസിപ്പല്‍ ഓഫീസിന് സമീപം റോഡില്‍ നിര്‍ത്തിയിട്ടു. തിങ്കളാഴ്ച രാവിലെ സര്‍വീസ് നടത്താനായി ഡ്രൈവര്‍ എത്തി.പക്ഷേ, പാര്‍ക്ക് ചെയ്ത സ്ഥലത്ത് ബസ് ഇല്ലായിരുന്നു.

തുടര്‍ന്ന് സമീപത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. രാത്രി ഒന്നരയോടെ ഒരാള്‍ ബസുമായി കൊല്ലം ഭാഗത്തേക്ക് പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി. ഇതോടെയാണ് ബസ് മോഷണം പോയതാണെന്ന് സ്ഥിരീകരിച്ചത് .

സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ തിങ്കളാഴ്ച രാവിലെ പോലീസില്‍ പരാതി നല്‍കി. ജില്ലയിലാകെ പോലീസും അധികൃതരും വ്യാപക പരിശോധന നടത്തി.

ഇതിനിടെയാണ് കൊല്ലം പാരിപ്പള്ളിയിലെ ഒരു മൈതാനത്ത് ബസ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. മോഷണം പോയ ബസ് കണ്ടെത്തിയെങ്കിലും

മോഷണം പോയ ബസ് കണ്ടെത്തിയെങ്കിലും ആന വണ്ടി മോഷ്ടിച്ചയാളെ കണ്ടെത്താന്‍ പോലീസിന്റെ അന്വേഷണം തുടരുകയാണ്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....