പാലക്കാട് : ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചു. തൃത്താല പന്ത്രണ്ടാം വാര്‍ഡിലെ മുടവന്നൂര്‍ കരിയന്‍മാറില്‍ അമ്മിണി (58)യാണ് കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത്. സെപ്റ്റംബര്‍ 21 നാണ് അമ്മിണിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.
മുടവന്നൂരില്‍ കഴിഞ്ഞ ദിവസം സമ്പര്‍ക്കത്തിലൂടെ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.