Friday, June 21, 2024 12:57 pm

പാ​ല​ക്കാ​ട്ടും വീണ്ടും ഭൂ​ച​ല​നം അനുഭവപ്പെട്ടു ; ജനങ്ങൾ ഭീതിയിൽ

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട്: തൃ​ശൂ​രി​നു പു​റ​മേ പാ​ല​ക്കാ​ട് ജി​ല്ല​യി​ലും ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടതായി റിപ്പോർട്ടുകൾ. പു​ല​ർ​ച്ചെ 3.55നാ​യി​രു​ന്നു ഭൂ​ക​ന്പം. തൃ​ത്താ​ല, തി​രു​മി​റ്റ​ക്കാ​ട്, ആ​ന​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. തൃ​ശൂ​രി​ൽ കു​ന്നം​കു​ളം, എ​രു​മ​പ്പെ​ട്ടി, വേ​ലൂ​ർ, വ​ട​ക്കാ​ഞ്ചേ​രി മേ​ഖ​ല​ക​ളി​ലാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ തൃ​ശൂ​രി​ലും പാ​ല​ക്കാ​ട്ടും ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ 8.15ഓ​ടെ​യാ​ണ് ര​ണ്ടു ജി​ല്ല​ക​ളി​ലും ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ച​ല​നം നാ​ലു സെ​ക്ക​ൻ​ഡ് നീ​ണ്ടു​നി​ന്നു. തൃ​ശൂ​ർ ജി​ല്ല​യി​ലെ കു​ന്നം​കു​ളം മേ​ഖ​ല​യി​ലാ​ണ് വ്യാ​പ​ക​മാ​യി ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്.

കു​ന്നം​കു​ളം, ക​ക്കാ​ട്, കേ​ച്ചേ​രി, ചൊ​വ്വ​ന്നൂ​ർ, ഗു​രു​വാ​യൂ​ർ, എ​രു​മ​പ്പെ​ട്ടി, വെ​ള്ള​റ​ക്കാ​ട്, കൈ​പ്പ​റ​മ്പ്, നെ​ല്ലി​ക്കു​ന്ന്, വെ​ള്ള​ത്തേ​രി, മ​ര​ത്തം​കോ​ട്, ക​ട​ങ്ങോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ സീ​സ്‌​മോ​ള​ജി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ 3.0 പോ​യി​ന്‍റ് തീ​വ്ര​ത​യു​ള്ള ഭൂ​ച​ല​ന​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നി​ല​വി​ൽ എ​വി​ടെ​യും നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും ഇതുവരെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹജ്ജ് പൂർത്തിയാക്കി മടങ്ങിയെത്തിയവർക്ക് സ്വീകരണം

0
ഷാർജ: ഈ വർഷത്തെ ഹജ്ജ് കർമം പൂർത്തിയാക്കി മടങ്ങിയെത്തിയ ഇമിറാത്തി തീർഥാടകരുടെ...

ഇറ്റലിയിൽ ഇന്ത്യൻ ഫാം ജീവനക്കാരന് ദാരുണാന്ത്യം

0
റോം: ഇറ്റലിയിൽ ഫാം ജീവനക്കാരനായിരുന്ന ഇന്ത്യക്കാരന് ദാരുണാന്ത്യം. റോമിന് തെക്കുള്ള ലാ​റ്റിനയിലെ...

നീറ്റ് , നെറ്റ് ക്രമക്കേടുകളില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധം ; ഡല്‍ഹിയിലെ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

0
ഡല്‍ഹി : നീറ്റ് നെറ്റ് പരീക്ഷ വിവാദത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം....