Wednesday, May 7, 2025 10:50 pm

പാലക്കാട് ഇരട്ടകൊലപാതകം ; സര്‍ക്കാരിന് വീഴ്ചയില്ലെന്ന് കാനം രാജേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സര്‍ക്കാരിനെ പ്രതിരോധിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രണ്ടു വര്‍ഗീയ സംഘടനകള്‍ ഏറ്റുമുട്ടുമ്പോള്‍ സര്‍ക്കാര്‍ എങ്ങനെ കുറ്റക്കാരാകുമെന്ന് കാനം ചോദിച്ചു. ഏതു കാര്യത്തിനും സര്‍ക്കാരാണ് കുറ്റക്കാര്‍ എന്ന നിലപാട് ശരിയല്ല. വര്‍ഗീയ സംഘടനകള്‍ ഗവണ്‍മെന്റിനെ അറിയിച്ചിട്ടാണോ സംഘട്ടനം നടത്തുന്നത്. ആ സംഭവം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയെന്നതാണ് പരമാവധി ചെയ്യുന്നത്. ഉണ്ടായിക്കഴിഞ്ഞാല്‍ ആ പ്രതികളെ പിടിച്ച് നിമയത്തിന് മുന്നില്‍ കൊണ്ടു വരുകയെന്നതാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അത് ചെയ്യുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഇന്റലിജന്‍സ് സംവിധാനം ശക്തിപ്പെടണമെന്ന് സര്‍ക്കാരിന്റെ പൊതു ആവശ്യമാണ്. അത് സിപിഐയുടെ മാത്രം ആവശ്യമല്ല. സര്‍ക്കാര്‍ ഇന്റലിജന്‍സ് സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കും. സ്വാഭാവികമായും മാധ്യമങ്ങള്‍ പോലും ആര്‍എസ്എസിനെതിരെയോ എസ്ഡിപിഐയ്‌ക്കെതിരായോ ഒന്നും പറയാറില്ല. പകരം സര്‍ക്കാരിനും പോലീസിനുമെതിരെയാണ് മാധ്യമങ്ങള്‍ പറയുന്നത്. ജനമാധ്യത്തില്‍ ഇവരെ ഒറ്റപ്പെടുത്തുന്നതിനുള്ള നിലപാടാണ് മാധ്യമങ്ങള്‍ സ്വീകരിക്കേണ്ടത്. രാജ്യത്ത് സമാധാനം നിലനിര്‍ത്തണമെന്നുണ്ടെങ്കില്‍ ഇത്തരം ശക്തികള്‍ക്കെതിരായി ഒരു ശക്തമായ നിലപാട് സ്വീകരിക്കാന്‍ മാധ്യമങ്ങള്‍ തയാറാകണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എറണാകുളം ഏലൂരിൽ ക്ഷേത്രകുളത്തിൽ യുവാവ് മുങ്ങി മരിച്ചു

0
കൊച്ചി: എറണാകുളം ഏലൂരിൽ ക്ഷേത്രകുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ആലുവ കുന്നുംപുറം...

പ്രവാസി സമൂഹം കേരളത്തിന്റെ നട്ടെല്ല് : റിങ്കു ചെറിയാൻ

0
റാന്നി : കേരളത്തിന്റെ ഏറ്റവും വലിയ കരുത്താണ് പ്രവാസി സമൂഹം എന്നും...

ഓപ്പറേഷൻ സിന്ദൂറിന്‍റെ പശ്ചാത്തലത്തില്‍ ബെംഗളൂരു – ദില്ലി വിമാനത്തിൽ നിന്ന് ബോർഡ് ചെയ്ത യാത്രക്കാരനെ...

0
ബെംഗളൂരു: ഓപ്പറേഷൻ സിന്ദൂറിന്‍റെ പശ്ചാത്തലത്തില്‍ ബെംഗളൂരു - ദില്ലി വിമാനത്തിൽ നിന്ന്...

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കാൻ അഭ്യർത്ഥിച്ച് എൻഐഎ

0
ദില്ലി : പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കാൻ അഭ്യർത്ഥിച്ച് എൻഐഎ....