പാലക്കാട് കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് പാമ്പാംപള്ളം ടോള്‍ പ്ലാസക്ക് സമീപം കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയിലാണ് 14.44 കിലോഗ്രാം കഞ്ചാവുമായി മലപ്പുറം സ്വദേശി ആല്‍ബിന്‍ സൈമണ്‍(24), കോഴിക്കോട് സ്വദേശിനി ഷിഫ ഫൈസല്‍(23) എന്നിവരെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. പാലക്കാട് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്പെക്ടര്‍ എ.സാദിഖും പാര്‍ട്ടിയും ഒറ്റപ്പാലം എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. സംശയം തോന്നി നടത്തിയ പരിശോധനയില്‍ ഇവരുടെ ബാഗില്‍ നിന്നും കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. പ്രതികള്‍ക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നും ആരുടെ നിര്‍ദ്ദേശപ്രകാരമാണ് കഞ്ചാവ് കേരളത്തിലേക്ക് കടത്തിയതെന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ അജിത്ത്, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) യാസര്‍ അറഫത്ത്, സുജീഷ്, പ്രമോദ്.കെ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റജീന, അജിത, എക്‌സൈസ് ടാസ്‌ക് ഫോര്‍ഴ്‌സ് ടീം അംഗങ്ങളായ എക്‌സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്) പ്രേമാനന്ദകുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്) സുദര്‍ശനന്‍ നായര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ രഞ്ജിനി, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) ദേവകുമാര്‍, സുരേഷ്.സി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ലുക്കോസ് എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...

യാത്രാവിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അടിയന്തര സാഹചര്യം; പരിക്കുകളൊന്നുമില്ലാതെ എല്ലാവരും സുരക്ഷിതർ

0
ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...