പാലക്കാട് മണ്ണാർക്കാട് ഉപജില്ലാ കലോത്സവത്തിനിടെ അധ്യാപകരും രക്ഷിതാക്കളും തമ്മില്‍ കൂട്ടത്തല്ല്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ഉപജില്ലാ കലോത്സവത്തിനിടെ അധ്യാപകരും രക്ഷിതാക്കളും തമ്മില്‍ കൂട്ടത്തല്ല്. വിജയാഹ്ളാദത്തിനിടെ സദസ്സിനിടയിലേക്ക് പടക്കമെറിഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. കണ്ടാൽ അറിയാവുന്ന ആളുകൾക്കെതിരെ മണ്ണാർക്കാട് പോലീസ് കേസെടുത്തു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. മണ്ണാർക്കാട് ഡി എച്ച് എസ് എസില്‍ സബ് ജില്ലാ കലോത്സവത്തിന്റെ സമാപന ദിവസമായിരുന്ന ഇന്നലെ സമ്മാനദാനച്ചടങ്ങിനിടെയായിരുന്നു കൂട്ടത്തല്ല് നടന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോള്‍ ചാമ്പ്യന്മാരായ എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെയും കല്ലടി സ്കൂളിലെയും കുട്ടികളും അധ്യാപകരും രക്ഷിതാക്കളും, ആഹ്ളാദ പ്രകടനം  നടത്തുകയായിരുന്നു. ഇതിനിടെ എം ഇ എസ് സ്കൂളിലെ അധ്യാപകർ അശ്രദ്ധമായി പടക്കങ്ങൾ പൊട്ടിക്കുകയും ഇവ സദസ്സിനിടയില്‍ ചെന്ന് വീഴുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പടക്കങ്ങൾ പൊട്ടിച്ച് ആഘോഷ പ്രകടനങ്ങൾ നടത്തരുതെന്ന്  ഡി എച്ച് എസ് എസ് സ്കൂൾ അധികൃതർ എം ഇ എസ് സ്കൂളിലെ അധ്യാപകരോട് പറഞ്ഞു. ഇതോടെ ഇവർ തമ്മിൽ തർക്കമായി. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇത് ഏറ്റെടുത്തതോടെ സംഘര്‍ഷത്തിലെത്തുകയുമായിരുന്നു. ഇതോടെ പോലീസ് ലാത്തിവീശി. കല്ലേറിൽ അധ്യാപകന് തലയ്ക്ക് പരിക്കേറ്റു. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ കണ്ടാൽ അറിയാവുന്നവ ആളുകൾക്കെതിരെ മണ്ണാർക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...