പാലക്കാട് : നഗരസഭയില്‍ ബി.ജെ.പി- യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ മുറി ഒഴിവാക്കിയതിനെച്ചൊല്ലിയാണ് സംഘര്‍ഷം. പൂട്ട് പൊളിച്ച് കയറാനുളള യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ ശ്രമം ബി.ജെ.പി അംഗങ്ങള്‍ തടഞ്ഞു.
കുറച്ചു നാളുകളായി ഭരണത്തിലെ പരാജയം മുന്‍ നിര്‍ത്തി തര്‍ക്കം നിലനിന്നിരുന്നു ഇതിന്റെ പക പോക്കലായിട്ടാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് അനുവദിച്ചിരുന്ന മുറി മറ്റൊരാള്‍ക്കാണ് നല്‍കിയത് എന്നാല്‍ യുഡിഎഫ് കണ്‍സിലര്‍മാര്‍ പ്രതികരിക്കുകയും സംഭവം കയ്യാങ്കളിയിലേയ്ക്ക് മാറുകയുമായിരുന്നു.
ജനപ്രതിനിധികള്‍ എന്ന നില പോലും മറന്നാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്. പോലീസ് എത്തി സ്ഥിതി ശാന്തമാക്കിയെങ്കിലും വീണ്ടും പ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയുണ്ട് യുഡിഎഫ് പ്രശ്‌നമുണ്ടാക്കിയത് രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് ബിജെപി പറയുന്നത്.