പാലക്കാട് : പാലക്കാട് പൈലൂർമുക്കിൽ കൃഷ്ണൻകുട്ടിയുടെ മകൾ കൃഷ്ണകുമാരിയാണ് ഇന്നലെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. അധ്യാപകരുടെ പീഡനത്തിൽ മനംനൊന്താണ് കൃഷ്ണകുമാരി ആത്മഹത്യ ചെയ്തതെന്ന വാദമുയർത്തി കുടുംബം രംഗത്ത് വന്നു.
കോയമ്പത്തൂർ അമൃത കോളേജിൽ ഗവേഷക വിദ്യാർത്ഥിനിയായിരുന്നു കൃഷ്ണകുമാരി. ഇവരുടെ ഗവേഷണം മുടക്കാൻ കോളേജ് അധികൃതർ ശ്രമിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് കൃഷ്ണകുമാരിയുടെ സഹോദരി പറഞ്ഞു.