ഷാഫി പറമ്പിലിന് പാലക്കാടിന്റെ വൈകാരിക യാത്രയയപ്പ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കോൺഗ്രസിന്റെ സർപ്രൈസ് ലിസ്റ്റിൽ ഉൾപ്പെട്ട് പാലക്കാട് നിന്ന് വടകരയിൽ മത്സരിക്കാനെത്തുന്ന ഷാഫി പറമ്പിലിന് പാലക്കാടിന്റെ വൈകാരിക യാത്രയയപ്പ്. പൊട്ടിക്കരഞ്ഞും കെട്ടിപ്പിടിച്ചും പ്രവർത്തകർ ഷാഫി യാത്രയാകുന്നതിലെ വിഷമം പങ്കുവെച്ചു. പാലക്കാടുമായി ഹൃദയബന്ധമാണ് തനിക്കുളളതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. രാവിലെ 10 മണിക്ക് വടകരയിലേക്ക് തിരിക്കുമെന്ന് ഇന്നലെ രാത്രി ഷാഫി നൽകിയ സന്ദേശം. ഓഫീസിന് മുന്നിലെത്തിയ മാധ്യമപ്പടയാകെ ഞെട്ടി. തെരഞ്ഞെടുപ്പ് പൊതുയോഗങ്ങൾക്ക് സമാനമായി എംഎൽഎ ഓഫീസിന് മുന്നിൽ തടിച്ചുകൂടിയത് വൻ ജനക്കൂട്ടമാണ്.

തങ്ങളുടെ പ്രിയപ്പെട്ട എംഎൽഎയെക്കണ്ട് യാത്ര പറയാൻ എത്തിയ പാലക്കാട്ടുകാരിൽ ചിലർ പൊട്ടിക്കരഞ്ഞു. കെട്ടിപ്പിടിച്ചു. വടകരയിൽ വിജയിച്ചുവരണമെന്ന് അനുഗ്രഹിച്ചു. പാലക്കാടുമായുളളത് അറുത്തുമാറ്റാനാകാത്ത ഹൃദയബന്ധമാണെന്നും ബിജെപിക്ക് ഒരിക്കലും പാലക്കാട് സീറ്റ് വിട്ടുനൽകില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പ്രചരണത്തിന് താൻ തന്നെ മുന്നിലുണ്ടാകുമെന്നും ഉറപ്പ് നൽകി. കഴിഞ്ഞതവണയും ഷാഫിയെ വിജയിപ്പിച്ച മണ്ഡലം കഴിഞ്ഞ തവണ ശക്തമായ പോരാട്ടത്തിലൂടെയാണ് ഷാഫി സ്വന്തമാക്കിയത്. വടകരയിലും വിജയത്തിൽ കുറഞ്ഞൊരു പ്രതീക്ഷ കോൺഗ്രസ് ക്യാമ്പിനില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

0
പത്തനംതിട്ട : പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞടുപ്പ് നടന്നു....

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

0
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി...