പാലക്കാട് വന്‍ കഞ്ചാവ് വേട്ട ; മുഖ്യ വ്യാപാരി ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് വന്‍ കഞ്ചാവ് വേട്ട. മിനി ലോറിയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ക്കിടയില്‍ ഒളിപ്പിച്ച്‌ കടത്തുകയായിരുന്ന 296 കിലോ കഞ്ചാവ് പിടികൂടി. ആന്ധ്രാപ്രദേശിലെ മുഖ്യ വ്യാപാരി ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് പുലര്‍ച്ചെ പാലക്കാട് മഞ്ഞക്കുളം പള്ളിക്കു സമീപത്ത് വെച്ചാണ് മിനി ലോറിയില്‍ കടത്തുകയായിരുന്ന 296 കിലോ കഞ്ചാവ് പോലീസ് പിടികൂടിയത്. വിപണിയില്‍ ഇതിന് മൂന്നുകോടി രൂപ വില വരും. ആന്ധ്രാപ്രദേശ്, നെല്ലൂര്‍ ബട്ടുവരിപ്പാലം സ്വദേശിയായ ബി.വി റെഡ്ഡി, ഡ്രൈവറും സഹായിയുമായ തമിഴനാട് സേലം, പനമരത്തുപെട്ടി സ്വദേശി വിനോദ് കുമാര്‍ എന്നിവരാണ് പിടിയിലായത്.

വിശാഖപട്ടണത്തു നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്. അരക്കു വനമേഖലയില്‍ വിളവെടുത്ത കഞ്ചാവാണിത്. കൊറോണ കാലമായതിനാല്‍ ട്രെയിന്‍ ഗതാഗതം നിന്നതോടെ ലോറികളില്‍ മൊത്തമായാണ് കഞ്ചാവ് കടത്തുന്നത്. നേരത്തെ മീന്‍ ലോറികളിലും പച്ചക്കറി ലോറികളിലും മറ്റും കേരളത്തിലേക്ക് കൊണ്ടുവന്ന കഞ്ചാവ് വിവിധ ജില്ലകളില്‍ പിടികൂടിയിരുന്നു.

കഴിഞ്ഞയാഴ്ച്ച വാളയാറിലും ഓട്ടോറിക്ഷയില്‍ കടത്തിയ 65 കിലോഗ്രാം കഞ്ചാവുമായി മൂന്നു പേരെ ജില്ലാ ലഹരി വിരുദ്ധ സേന പിടികൂടിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് പാലക്കാട് എസ്പി സുജിത്ത് ദാസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...