ആലപ്പുഴ നിലയം പൂട്ടുന്നു ; ഗ്രാമീണ ജനതയുടെ ഹൃദയതുടിപ്പായ ആകാശവാണി പരിപാടികൾ ഇനി മുതൽ പത്തനംതിട്ട ജില്ലയിൽ ലഭിച്ചേക്കില്ല 

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ആകാശവാണി ആലപ്പുഴ പ്രസരണ നിലയം ഭാഗികമായി പൂട്ടാനുള്ള തീരുമാനം എ എം ആരിഫ് എം.പിയുടെ ഇടപെടലിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഒരാഴ്ചത്തേക്ക് മരവിപ്പിച്ചുവെങ്കിലും ഗ്രാമീണ ജനതയുടെ ഹൃദയതുടിപ്പായ ആകാശവാണി പരിപാടികൾ ഇനി മുതൽ പത്തനംതിട്ട ജില്ലയിൽ ലഭിച്ചേക്കില്ല   എന്ന വിഷമ വൃത്തതിലാണ് ജില്ലയിലെ ജനങ്ങൾ.

പത്തനംതിട്ട ജില്ലയിൽ പ്രസരണ ശേഷി ഉണ്ടായിരുന്ന ആലപ്പുഴ റേഡിയോ നിലയം അടയ്ക്കാനുള്ള തീരുമാനം പൂർണ്ണമാകുന്നതോടെ ജില്ലയിലെ  ഗ്രാമീണ ജനത ആകാശവാണി പരിപാടികളുടെ പരിധിക്ക് പുറത്തേക്ക് പോകും . കേരളത്തിലെ തൊണ്ണൂറ് ശതമാനം പ്രദേശങ്ങളിലും പ്രസരണ ശേഷി ഉണ്ടായിരുന്ന ആലപ്പുഴ നിലയത്തിന്റെ  പ്രധാന ഗുണഭോക്താക്കൾ പത്തനംതിട്ട ജില്ലക്കാരായിരുന്നു എന്നുതന്നെ പറയാം .

ജില്ലയിലെ വനപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പുറം ലോകത്തെ വാർത്തകൾ അറിയുന്നതിനുള്ള ഏക മാർഗ്ഗം കൂടിയായിരുന്നു ആകാശവാണി ആലപ്പുഴ. ആകാശവാണി ആലപ്പുഴയിലെ  എഫ് എം നിലനിര്‍ത്തി എ എം ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനായിരുന്നു കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. പ്രവർത്തനക്ഷമമായ യന്ത്രസാമഗ്രികൾ മറ്റ് ആകാശവാണി കേന്ദ്രങ്ങളിലേക്ക് മാറ്റാനും ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ പ്രസാർ ഭാരതിയുടെ ഈ  തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത് . 200 കിലോ വാട്ട് പ്രസരണ ശേഷിയുള്ള എഎം ട്രാൻസ്മിറ്റർ, 5 കിലോവാട്ട് ശേഷിയുള്ള എഫ് എം ട്രാൻസ്മിറ്റർ എന്നിവയാണ് ആലപ്പുഴ നിലയത്തിലുള്ളത്. തിരുവനന്തപുരം നിലയത്തിൽ നിന്നുള്ള പരിപാടികൾ വിവിധയിടങ്ങളിൽ ലഭിക്കുന്നത് ഇതുവഴിയാണ്.

ആലപ്പുഴ ആകാശവാണി നിലയത്തിന്റെ  നിലവിലുള്ള സംപ്രേക്ഷണ പരിധി തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയും  ലക്ഷദ്വീപിലെ കവരത്തി മുതൽ  തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലവരെയുമാണ്.  ലക്ഷകണക്കിന് ശ്രോതാക്കളാണ് നിലവിൽ ആലപ്പുഴ ആകാശവാണി  നിലയത്തിനുള്ളത് . ഇതിന് പകരമായി 20 കിലോ മീറ്റർ പ്രസരണ ശേഷിയുള്ള സ്റ്റേഷൻ ആലപ്പുഴയിൽ ആരംഭിക്കും എന്നു പറയുന്നുവെങ്കിലും ആ സ്റ്റേഷന്റെ പരിപാടികള്‍  പത്തനംതിട്ടയിൽ എത്തില്ല . വ്യാപകമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ തീരുമാനം ഉടൻ നടപ്പാക്കില്ലെന്നാണ് പ്രശ്നത്തിലിടപെട്ട  ആലപ്പുഴ എംപി എഎം ആരിഫിന് കേന്ദ്ര സ‍ർക്കാരിൽ നിന്ന് ലഭിച്ച മറുപടി. നിലയം ഭാഗികമായി പൂട്ടുമ്പോൾ പകുതിയോളം ജീവനക്കാർക്ക് സ്ഥലം മാറി പോകേണ്ടി വരും. പൂട്ടൽ നടപടിയുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോയാൽ സമരത്തിലേക്ക് നീങ്ങാനാണ് ഇവരുടെ തീരുമാനം. തൊഴിലാളി സംഘടനകൾക്കൊപ്പം ശ്രോതാക്കളെ കൂടി പങ്കെടുപ്പിച്ചായിരിക്കും സമരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...