പഴനിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാന്‍ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

പഴനി : പഴനിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാന്‍ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു. പഴനി-കൊടൈക്കനാല്‍ റോഡിലെ കുമ്പൂര്‍പ്പാടത്താണ് അപകടമുണ്ടായത്. എറണാകുളം സ്വദേശികളായ 17 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്ന് കൊടൈക്കനാലിലേക്ക് പോയ വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ റോഡരികിലെ മതിലില്‍ ഇടിച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ക്കും പരിക്കേറ്റു. മറ്റ് വിനോദ സഞ്ചാരികള്‍ വാന്‍ മറിഞ്ഞുകിടക്കുന്നത് കണ്ട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ഇവരെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...