ലോറി ഡ്രൈവറെ ആക്രമിച്ച്‌ കാല്‍ തല്ലിയൊടിച്ച രണ്ടു യുവാക്കള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ലോറി ഡ്രൈവറെ ആക്രമിച്ച്‌ കാല്‍ തല്ലിയൊടിച്ച സംഘത്തിലെ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. കുളത്തൂപ്പുഴ സ്വദേശിയായ ലോറി ഡ്രൈവറെയാണ് സംഘം ആക്രമിച്ചത്. സംഭവത്തില്‍ കുളത്തൂപ്പുഴ വില്ലുമല കുന്നുംപുറത്ത് വീട്ടില്‍ ഷംനാദ്, ചോഴിയക്കോട് ഫറൂക്ക് മന്‍സിലില്‍‍ മുഹമ്മദ് സിദ്ദിഖ് എന്നിവരെയാണ് ചാത്തന്നൂര്‌‍ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 29 നു പുലര്‍ച്ചെയാണ് ഇത്തിക്കര പാലത്തിനു സമീപം ലോറി നിര്‍ത്തി വിശ്രമിക്കുകയായിരുന്ന കുളത്തൂപ്പുഴ സ്വദേശിയായ ഷിബിനെ സംഘം ആക്രമിച്ചത്.

തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള പൂര്‍വ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. കണ്ണൂരില്‍ നിന്ന് ലോഡുമായി വന്ന ഷിബിനെ അക്രമി സംഘം പിന്‍തുടരുകയായിരുന്നു. കേസില്‍ നേരത്തെ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആയൂരില്‍ ലോറി ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം തുടരുമ്പോഴാണ് ഷിബിന് നേരെയുളള ആക്രമണവും ഉണ്ടായത്. ഒരേ സംഘം തന്നെയാണോ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് ആദ്യം സംശയിച്ചിരുന്നു. ആയൂര്‍ കേസില്‍ നേരത്തെ അഞ്ചുപേര്‍ അറസ്റ്റിലായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...