Wednesday, July 2, 2025 9:30 am

പാലാരിവട്ടം കുറ്റപത്രം തിരഞ്ഞെടുപ്പിന് മുമ്പ് ; ചമ്രവട്ടം അഴിമതിയിലും ഇബ്രഹിംകുഞ്ഞിന് കുരുക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രതിപക്ഷത്തിനെതിരേയുളള സര്‍ക്കാരിന്റെ ആയുധങ്ങളിലൊന്നായ പാലാരിവട്ടം പാലം അഴിമതി കേസിലെ കുറ്റപത്രം തിരഞ്ഞെടുപ്പിന് മുമ്പായി സമര്‍പ്പിക്കും. മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞടക്കം 13 പ്രതികളാണ് കേസിലുള്ളത്. പാലത്തിന്റെ നിര്‍മാണ കരാര്‍ ആര്‍ഡിഎക്‌സ് കമ്പനിക്ക് നല്‍കാന്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്നാണ് വിജിലന്‍സിന്റെ ആരോപണം. കേസിലെ പ്രധാന പ്രതികളെ എല്ലാം അറസ്റ്റ് ചെയ്തു. തെളിവുകള്‍ ശേഖരിച്ചുവെന്നും വിജിലന്‍സ് വിശദീകരിക്കുന്നു.

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് അനീഷിനെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെങ്കിലും അദ്ദേഹമടക്കം ഏഴു പേരെ അറസ്റ്റ് ചെയ്യാനിടയില്ല. കുറ്റപത്രം തയ്യാറാക്കുന്ന നടപടി അന്തിമ ഘട്ടത്തിലാണ്. പ്രോസിക്യൂഷന്റെ അനുമതി കൂടി ലഭിച്ച ശേഷം കുറ്റപത്രം സമര്‍പ്പിക്കും. ഇതിനിടെ ചമ്രവട്ടം പാലവുമായി ബന്ധപ്പെട്ട അഴിമതിയില്‍ ഇബ്രാഹിംകുഞ്ഞിന് പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് വിജിലന്‍സ്. ചമ്രവട്ടം റഗുലേറ്റര്‍ ബ്രിഡ്ജിലേക്കുള്ള അഞ്ച് അപ്രോച്ച് റോഡുകളുടെ നിര്‍മാണ കരാറുമായി ബന്ധപ്പെട്ടാണ് അന്വേഷണം. പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ.സൂരജടക്കം ഒമ്പത് പേരെ പ്രതിയാക്കി വിജിലന്‍സ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആശുപത്രികളിലേക്ക് പ്രതിഷേധം നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കരുത് : ഡോ ഹാരിസ്

0
തിരുവനന്തപുരം : മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് താന്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ...

ജെഎസ്കെയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പ്രദർശനാനുമതി നിഷേധിച്ച...

കേരള ക്രിക്കറ്റ് ലീഗ് നിലനിർത്തുന്ന താരങ്ങളുടെ പട്ടികയായി

0
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൻ്റെ താരലേലം...

താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡ്, നടപടി ഉണ്ടായാലും നിലപാട് തുടരുമെന്ന് ഡോ ഹാരിസ് ചിറയ്ക്കൽ

0
തിരുവനന്തപുരം: താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡെന്ന് ഡോ ഹാരിസ് ചിറയ്ക്കൽ. തന്നിക്കെതിരെ...