കൊച്ചി : പാലാരിവട്ടം കേസ് വേഗത്തിൽ തീർപ്പാക്കി പുതിയ പാലം നിർമിക്കാൻ അനുമതി നൽകണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. കേസിൽ തൽസ്ഥിതി തുടരാനുള്ള ഉത്തരവ് ഭേദഗതി ചെയ്യണമെന്നും സ്റ്റാൻഡിങ് കോൺസൽ രജിസ്ട്രാർക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഈ മാസം 28 ന് തന്നെ കേസ് പരിഗണിക്കണം.
കുണ്ടന്നൂർ, വൈറ്റില പാലങ്ങൾ കമ്മീഷൻ ചെയ്യുന്നതോടെ പാലാരിവട്ടത്ത് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. പാലത്തിന്മേൽ ഭാര പരിശോധന നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ ഫെബ്രുവരിയിലാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.