കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടി. വി.കെ. ഇബ്രാഹിംകുഞ്ഞുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ച ശേഷമാണ് ഉത്തരവ് പുറത്തിറക്കിയത്. ഈ മാസം 16 വരെയാണ് റിമാന്‍ഡില്‍ തുടരേണ്ടി വരിക. നിലവില്‍ ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് വി.കെ. ഇബ്രാഹിംകുഞ്ഞ്.
റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുന്നതിനെ തുടര്‍ന്നാണ് വിജിലന്‍സ് വീണ്ടും കോടതിയെ സമീപിച്ചത്. അതേസമയം, ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് കസ്റ്റഡി അപേക്ഷ നല്‍കിയേക്കും. ആശുപത്രിയിലെത്തി അഞ്ചുമണിക്കൂറോളം ചോദ്യം ചെയ്‌തെങ്കിലും ചോദ്യം ചെയ്യലിനോട് ഇബ്രാഹിംകുഞ്ഞ് സഹകരിക്കുന്നില്ലെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിനാല്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് ആവശ്യം.
VIP കൾക്ക് ആശുപത്രിയിൽ A C റൂമിൽ റിമാൻഡ്.😀