ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ആറ് കോടി നാല്‍പത്തിയൊന്ന് ലക്ഷം കടന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്‌ : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ആറ് കോടി നാല്‍പത്തിയൊന്ന് ലക്ഷം കടന്നു. 5,67,538 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 14,85,672 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 4,44,28,145 ആയി ഉയര്‍ന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിട്ടുള്ളത്.

അമേരിക്കയില്‍, ഒരു കോടി നാല്‍പത്തിയൊന്ന് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്.1,77,868 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 2,76,928 പേര്‍ മരണമടഞ്ഞു. ഇതുവരെ എണ്‍പത്തിമൂന്ന് ലക്ഷം പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്.

ഇന്ത്യയില്‍ കൊവിഡ് മരണം 1.38 ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 31,118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം തൊണ്ണൂറ്റിനാല് ലക്ഷം കടന്നു. നിലവില്‍ 4,27,524 പേരാണ് ചികിത്സയിലുള്ളത്. 89 ലക്ഷം പേര്‍ രോഗമുക്തി നേടി. ബ്രസീലില്‍ അറുപത്തിമൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.1,73,862 പേര്‍ മരിച്ചു. അമ്പത്തിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി. റഷ്യയില്‍ 23 ലക്ഷം പേര്‍ക്കും, ഫ്രാന്‍സില്‍ 22 ലക്ഷത്തോളം പേര്‍ക്കുമാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...