പാലാരിവട്ടം പാലം അഴിമതിക്കേസ് ; വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടി. വി.കെ. ഇബ്രാഹിംകുഞ്ഞുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ച ശേഷമാണ് ഉത്തരവ് പുറത്തിറക്കിയത്. ഈ മാസം 16 വരെയാണ് റിമാന്‍ഡില്‍ തുടരേണ്ടി വരിക. നിലവില്‍ ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് വി.കെ. ഇബ്രാഹിംകുഞ്ഞ്.

റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുന്നതിനെ തുടര്‍ന്നാണ് വിജിലന്‍സ് വീണ്ടും കോടതിയെ സമീപിച്ചത്. അതേസമയം, ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് കസ്റ്റഡി അപേക്ഷ നല്‍കിയേക്കും. ആശുപത്രിയിലെത്തി അഞ്ചുമണിക്കൂറോളം ചോദ്യം ചെയ്‌തെങ്കിലും ചോദ്യം ചെയ്യലിനോട് ഇബ്രാഹിംകുഞ്ഞ് സഹകരിക്കുന്നില്ലെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിനാല്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് ആവശ്യം.

new 03
previous arrow
next arrow

1 COMMENT

  1. VIP കൾക്ക് ആശുപത്രിയിൽ A C റൂമിൽ റിമാൻഡ്.😀

Comments are closed.

Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...