പാലാരിവട്ടം പാലം അഴിമതി ; മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പ്രതികള്‍ക്കെതിരെ പ്രൊസിക്യൂഷന് അനുമതി നല്‍കാതെ സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പഞ്ചവടിപ്പാലം എന്ന് കുപ്രസിദ്ധി നേടിയ പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പ്രതികള്‍ക്കെതിരെ പ്രൊസിക്യൂഷന് അനുമതി നല്‍കാതെ സര്‍ക്കാര്‍. മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി ഓ സൂരജ് എന്നിവരുടെ വിചാരണക്ക് അനുമതി നല്‍കുന്നതിലാണ് ഒളിച്ചുകളി. മൂന്ന് വര്‍ഷം മുമ്പ് കുറ്റപത്രം തയ്യാറായതാണെങ്കിലും പ്രോസിക്യൂഷൻ അനുമതി കിട്ടാത്തതിനാൽ കോടതിയിൽ സമ‍പ്പിക്കാൻ കഴിയാത്ത ഗതികേടിലാണ് വിജിലൻസ്. യുഡിഎഫിനെതിരെ ഇടതുമുന്നണി ഉയര്‍ത്തിക്കൊണ്ടു വന്ന പ്രധാന വിഷയങ്ങളില ഒന്നായിരുന്നു പാലാരിവട്ടം പാലം അഴിമതിക്കേസ്.

42 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പാലം മാസങ്ങൾക്കകം തകരാറിലായി. പഞ്ചവടിപ്പാലം എന്ന പേരും വീണു. അന്നത്തെ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞും കരാറുകാരായ ആര്‍ഡിഎക്സും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയിലൂടെ ഖജനാവിൽ നിന്ന് തട്ടിയെടുത്തത് എട്ടരക്കോടി രൂപയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ വിജിലൻസ് അന്വേഷണം പൂര്‍ത്തിയാക്കി. ഒന്നാംപ്രതി കരാറുകാരായ ആര്‍ഡിഎക്സിന്‍റെ മാനേജിംഗ് ഡയറക്ട‍ര്‍ സുമിത് ഗോയൽ ഒന്നാം പ്രതിയാണ്. മുൻ മന്ത്രി വി കെ ഇബ്രാംഹികുഞ്ഞ്,നിര്‍മാണ ചുമതലയുണ്ടായിരുന്ന റോഡ്സ് ആന്‍റ് ബ്രിഡ്ജ്സ് ഡെവലപമെന്‍റ് കോ‍‍ര്‍പറേഷന് മുൻ എംഡി മുഹമ്മദ് ഹനീഷ്, പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി ഓ സൂരജ് എന്നിവരടക്കം പ്രതിപ്പട്ടികയിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...