കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തില്‍ അഞ്ചാം സ്പാനിലെ നാല് ഗര്‍ഡറുകള്‍ പൊളിച്ചുനീക്കി. ഞായറാഴ്ചയോടെ ഈ സ്‌പാനിലെ ഗര്‍ഡര്‍ നീക്കം പൂര്‍ണമാകും. ബുധനാഴ്ച നാലാമത്തെ സ്പാനിലെ ഗര്‍ഡറുകള്‍ പൂര്‍ണമായും പൊളിച്ചുമാറ്റി. പത്താം സ്പാനില്‍നിന്ന് ഇനിയും സ്ലാബുകള്‍ പൊളിക്കാനുണ്ട്. തിങ്കളാഴ്ചയോടെ ഇത് പൂര്‍ത്തിയാകും. മീഡിയന്‍ പൊളിക്കലും വശങ്ങളിലെ കോണ്‍ക്രീറ്റ് പൊളിക്കലും പുരോഗമിക്കുന്നുണ്ട്.കഴിഞ്ഞ ഞായറാഴ്ചയാണ് നാല്, പത്ത് സ്പാനിലെ ഗര്‍ഡറുകള്‍ പൊളിച്ചുനീക്കിത്തുടങ്ങിയത്
ജര്‍മന്‍ നിര്‍മിത യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കോണ്‍ക്രീറ്റ് പൊളിക്കുന്നത്. 17 സ്പാനുകളാണ് ഇനി പൊളിക്കേണ്ടത്. നാല് സ്പാനിലെ ഗര്‍ഡറുകളും സ്ലാബും പൂര്‍ണമായും പൊളിച്ചു. ആറുദിവസമായി പുതിയ ഗര്‍ഡറുകളുടെ നിര്‍മാണം ഡിഎംആര്‍സിയുടെ മുട്ടം യാര്‍ഡില്‍ നടക്കുന്നുണ്ട്. ഇതുവരെ ആറ് ഗര്‍ഡറുകള്‍ നിര്‍മിച്ചു. 102 ഗര്‍ഡറുകളാണ് വാര്‍ക്കേണ്ടത്. എട്ട് മാസംകൊണ്ട് പാലംപണി പൂര്‍ത്തിയാകും.