കൊല്ലം: നവീകരണം പൂര്‍ത്തിയായ പാലരുവി ഇക്കോ ടൂറിസം സെന്ററിന്‍റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30 ന് വനം വകുപ്പ് മന്ത്രി കെ രാജു നിര്‍വഹിക്കും. ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യപ്രഭാഷണം നടത്തും.
പുനലൂര്‍ വനം ഡിവിഷനിലെ ഇടമണില്‍ നിര്‍മിച്ച ഫോറസ്റ്റ് കോംപ്ലക്‌സിന്‍റെയും കുളത്തൂപ്പുഴ തടി ഡിപ്പോയില്‍ നിര്‍മ്മിച്ച സ്‌ട്രോങ്ങ് റൂമിന്‍റെയും ഉദ്ഘാടനവും ഇന്ന് മന്ത്രി നിര്‍വഹിക്കും. ഇടമണ്‍ ഫോറസ്റ്റ് കോംപ്ലക്‌സ് ആസ്ഥാനത്ത് ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ശശിധരന്‍ അധ്യക്ഷത വഹിക്കും. എന്‍ കെ പ്രേമചന്ദ്രന്‍ എംപി മുഖ്യാതിഥിയാകും. പി സി സി എഫ് ദേവേന്ദ്രകുമാര്‍ വര്‍മ്മ, ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍കുമാര്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം കെ അനില്‍കുമാര്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തംഗം എന്‍ കോമളകുമാര്‍, തെ•ല ഗ്രാമപഞ്ചായത്തംഗം അമ്ബിളി സന്തോഷ്, പുനലൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എ ഷാനവാസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.