പലിശക്കാരുടെ ഭീഷണി ; വീട്ടമ്മയും അന്ധനായ മധ്യവയസ്‌കനും കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

പാറശാല : വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടക്കെണി മൂലം ജീവനൊടുക്കിയതെന്നാണ് കരുതുന്നത്. ഒപ്പം കുളത്തില്‍ ചാടിയ ഭര്‍തൃസഹോദരനായി തിരച്ചില്‍ തുടരുന്നു. ജന്മ‍നാ അന്ധനും ബധിരനും മാനസിക വെല്ലുവിളി നേരിടുന്ന ആളുമാണ് ഇയാള്‍. വീടിനു സമീപമുള്ള പെരുമ്പല്ലി കുളത്തിലാണ്  തെരച്ചില്‍ നടക്കുന്നത്.

ചെങ്കല്‍ പോരന്നൂര്‍ തോട്ടിന്‍കര ചിന്നംകോട്ടുവിള വീട്ടില്‍ പരേതനായ നാഗരാജന്‍റെ ഭാര്യ സരസ്വതി (55)യുടെ മൃതദേഹമാണ് കണ്ടെടുത്തത്. നാഗരാജന്റെ സഹോദരന്‍ നാഗേന്ദ്രനുവേണ്ടി  (55)തെരച്ചില്‍ തുടരുകയാണ്.  നാഗരാജന്‍ ആറു വര്‍ഷം മുമ്പ് മരിച്ചിരുന്നു. പൂര്‍ണമായും പരസഹായം വേണ്ട നാഗേന്ദ്രനെ ജീവിതകാലമത്രയും പരിചരിച്ചിരുന്ന സരസ്വതി മരണത്തിലും ഒപ്പം കൂട്ടുകയായിരുന്നുവെന്നു കരുതുന്നു. ‘തന്‍റെ മരണശേഷം മറ്റുള്ളവര്‍ക്ക് ബാധ്യതയാകും എന്ന ഭയം മൂലം നാഗേന്ദ്രനെ മരണത്തില്‍ ഒപ്പം കൂട്ടുന്നു ‘ എന്ന സരസ്വതിയുടെ ആത്മഹത്യക്കുറിപ്പ് വീട്ടില്‍ നിന്നു കണ്ടെത്തി.

നടക്കാനും പരസഹായം വേണ്ട നാഗേന്ദ്രനെ സരസ്വതി വീടിനു സമീപത്തെ കുളത്തിലേക്ക് എത്തിച്ചുവെന്നാണ് കരുതുന്നത്. സരസ്വതിയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. പതിനഞ്ച് അടിയിലേറെ വെള്ളമുള്ള കുളത്തിന്റെ ബണ്ട് പെ‍ാട്ടിച്ച്‌ ആഴം കുറച്ച ശേഷമായിരുന്നു തിരച്ചില്‍. ‍ഫയര്‍ഫോഴ്സ് സംഘവും നാട്ടുകാരും തിരച്ചിലിനുണ്ട്. ഒരു വര്‍ഷം മുമ്പ്  മകനെ വിദേശത്ത് അയക്കുന്നതിന് വേണ്ടി സരസ്വതി പലിശയ്ക്ക് പണം കടം വാങ്ങിയിരുന്നു.

പലിശ മുടങ്ങിയതിനെ തുടര്‍ന്ന് പണം തിരിച്ച്‌ നല്‍കാന്‍ സമ്മര്‍ദം ശക്തമായതാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ പണം നല്‍കേണ്ട അവസാന തീയതി ആയിരുന്നതായും സൂചനകള്‍ ഉണ്ട്. സരസ്വതിയുടെ മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മക്കള്‍ മഹേഷ്, മായ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....