പാളയം മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളിക്ക് കോവിഡ്‌

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പാളയം മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കയേറ്റുന്നു. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. 33 പേര്‍ക്കാണ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ അത്യാവശ്യ കാര്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കല്ലായി സ്വദേശിയായ പാളയം മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളി രോഗലക്ഷണങ്ങളുമായി ബീച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരിശോധനാഫലം പോസിറ്റീവായതോടെ ആരോഗ്യ വകുപ്പ് കടുത്ത നടപടിയിലേക്ക് കടക്കുകയാണ്. ഇദ്ദേഹത്തിന് രോഗം ബാധിച്ചതെവിടെ നിന്നാണെന്ന് അന്വേഷണം നടക്കുന്നുണ്ട്. മാര്‍ക്കറ്റിലെ മുഴുവന്‍ ആളുകളുടെയും പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. ഇദ്ദേഹവുമായി നിരവധിയാളുകള്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തല്‍. ജില്ലയില്‍ എട്ട് പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 20 പേര്‍ വിദേശത്തു നിന്നെത്തിയവരാണ്. ഉത്തര്‍പ്രദേശില്‍ നിന്നും നാദാപുരം അരീക്കരകുന്നിലെ ബിഎസ്എഫ് ക്യാമ്പിലെത്തിയ ജവാനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

തൂണേരിയിലും നാദാപുരത്തും സമ്പര്‍ക്കത്തിലൂടെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ കൂടുതല്‍ പരിശോധനാഫലങ്ങള്‍ ഇനിയും വരാനുണ്ട്. പുതിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. പാളയത്ത് നേരത്തെ തന്നെ നിയന്ത്രണമുണ്ട്. ഇതു കൂടുതല്‍ കര്‍ശനമാക്കും. അത്യാവശ്യ കാര്യത്തിനല്ലാതെ യാത്ര ചെയ്യരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ആളുകള്‍ വീടിനു പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...