രണ്ട് വനിതാ പോലീസുകാർക്ക് കോവിഡ് ; ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ രണ്ട് പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിയന്ത്രിത മേഖലയിൽ ‍ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ പോലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ പ്രവർത്തനം താൽക്കാലികമായി നിർത്തി.

ശക്തമായ മുൻകരുതലെടുത്തിട്ടും പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ കോവിഡ് വ്യാപിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എല്ലാ ജില്ലകളിലും പോലീസിന് മാത്രം ക്വാറന്റീൻ കേന്ദ്രങ്ങൾ തുടങ്ങുമെന്നും ഭക്ഷണമുൾപ്പെടെ ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി  അറിയിച്ചിരുന്നു. സമ്പ‌ർക്ക വ്യാപനം നിയന്ത്രാതീതമാകുന്നത് മുന്നിൽക്കണ്ട് കൂടുതൽ നിയന്ത്രണങ്ങളിലേക്ക് ജില്ല കടക്കവെയാണ് രണ്ട് പോലീസുകാർക്ക് കൂടി രോഗം സ്ഥിരീകരിച്ച വാർത്ത വരുന്നത്.

കോ‌‌ർപ്പറേഷൻ പരിധിയിലെ കടകംപള്ളി കണ്ടെയിന്മെന്റ് സോണാക്കി പ്രഖ്യാപിച്ചു. കുന്നത്തുകാൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയിന്മെന്റ് സോണാക്കി. അഴൂർ, കുളത്തൂർ, ചിറയിൻകീഴ്, ചെങ്കൽ, കാരോട്, പൂവാർ, പെരുങ്കടവിള, പൂവച്ചൽ പഞ്ചായത്തുകളിൽ പെട്ട കൂടുതൽ വാർഡുകളും പുതിയ കണ്ടെയിന്മെന്റ് സോണുകളാണ്.

ഇന്നലെ 339 കേസുകളിൽ 301ഉ കേസുകളും സമ്പർക്ക വ്യാപനത്തിലൂടെയായിരുന്നു. അഞ്ച് ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാരടക്കം 30 പേർ ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുകയാണ്. കൂടുതൽ പേരുടെ ഫലങ്ങൾ ഇന്ന് പുറത്തുവരും. തീരദേശ മേഖലയായ പൂന്തുറയ്ക്ക് പുറമെ പാറശാല, അഞ്ചുതെങ്ങ്, പൂവച്ചൽ എന്നിവിടങ്ങളിൽ രോഗവ്യാപനം ആശങ്ക ഉയർത്തുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....