സ്റ്റാർബക്സ് ഔട്ട്ലെറ്റിൽ ഫലസ്തീന്‍ പോസ്റ്റർ ; വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരെ കേസെടുത്തതിനെതിരെ നടന്ന പ്രതിഷേധത്തിലും പൊലീസ് നടപടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സ്റ്റാർബക്സ് ഔട്ട്ലെറ്റിൽ പോസ്റ്റർ പതിച്ചതിന് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരെ കേസ് എടുത്തതിനെതിരെ നടന്ന പ്രതിഷേധത്തിലും പൊലീസ് നടപടി. ഫാറൂഖ് കോളജിലെ ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെ കലാപാഹ്വാനമടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിരുന്നു. ഇതിനെതിരെ കോഴിക്കോട്ടെ സ്റ്റാര്‍ബക്സ് ഔട്ട്ലെറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയവ 40ഓളം പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. സമാന വകുപ്പുകളാണു പ്രതിഷേധ മാർച്ച് നടത്തിയ ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെയും കോഴിക്കോട് ടൗൺ പൊലീസ് ചുമത്തിയിരിക്കുന്നത്. സ്റ്റാർബക്സ് ഔട്ട്ലെറ്റിൽ ഫലസ്തീൻ അനുകൂല പോസ്റ്റർ പതിച്ചതിനാണ് ഫാറൂഖ് കോളജ് വിദ്യാർത്ഥികളായ ആറ് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രവ‍ര്‍ത്തക‍ര്‍ക്കെതിരെ കഴിഞ്ഞ ദിവസം കോഴിക്കോട് ടൗൺ പൊലീസ് കേസ് എടുത്തത്.

ഇതില്‍ പ്രതിഷേധിച്ചായിരുന്നു സ്റ്റാർബക്സ് ഔട്ട്ലെറ്റിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മാർച്ച് സംഘടിപ്പിച്ചത്. ഈ മാർച്ചിൽ പങ്കെടുത്ത ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെയാണു ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തത്. പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചവർക്കെതിരെയും കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് ഫ്രറ്റേണിറ്റി നേതാക്കള്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാമ്യത്തിൽ ഇറങ്ങി 11 വർഷമായി മുങ്ങി നടന്ന കൊലക്കേസ് പ്രതി അറസ്റ്റിൽ

0
കൊല്ലം: ജാമ്യത്തിൽ ഇറങ്ങി 11 വർഷമായി മുങ്ങി നടന്ന കൊലക്കേസ്...

മാസപ്പടി കേസ് : സിഎംആർഎല്ലും വീണയും തമ്മിലുള്ളത് നിയമപരമായ പണമിടപാട് : മുഹമ്മദ് റിയാസ്

0
കോഴിക്കോട്: മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിൽ പ്രതികരിച്ച് മുഹമ്മദ് റിയാസ് എംഎൽഎ....

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി ; ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട് ഇന്ത്യൻ ഗുസ്തി...

0
ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടിയായി ഗുസ്തി താരത്തിന്...

മൈക്രോ ഫിനാൻസ് കേസ്: അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരായില്ല ; അതൃപ്തി പ്രകടമാക്കി ഹൈക്കോടതി

0
കൊച്ചി: മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തി...