ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ സമൂഹ മാധ്യമങ്ങളിൽ നടത്തിയ പരാമർശങ്ങളിൽ കടുത്ത ഉത്കണ്ഠ അറിയിച്ച് ഇന്ത്യ. ഇന്ത്യയിലെ മാലദ്വീപ് ഹൈകമ്മീഷണറെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചുവരുത്തി. ഇതിനുപുറമെ, മാലദ്വീപിലെ ഇന്ത്യൻ ഹൈകമ്മീഷണർ അവിടത്തെ വിദേശകാര്യ മന്ത്രാലയത്തെ ശക്തമായ പ്രതിഷേധം അറിയിച്ചു. മോശം പരാമർശങ്ങൾ നടത്തിയ മൂന്ന് ഉപമന്ത്രിമാരെ ഞായറാഴ്ച സസ്പെൻഡ് ചെയ്ത മാലദ്വീപ് ഭരണകൂടം, മന്ത്രിമാരുടെ വ്യക്തിപരമായ കാഴ്ചപ്പാട് മാലദ്വീപ് ഭരണകൂടത്തിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് വിശദീകരിച്ചു. എല്ലാ അയൽപക്ക രാജ്യങ്ങളുമായും ക്രിയാത്മകവും ഗുണപരവുമായ സംഭാഷണങ്ങൾക്ക് പ്രതിബദ്ധമാണെന്നും മാലദ്വീപ് വ്യക്തമാക്കി. വിദേശ നേതാക്കൾക്ക് എതിരായ പരാമർശം അംഗീകരിക്കാനാവില്ലെന്നും മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























