കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് കോഴിക്കോട് കടപ്പുറത്ത്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് കോഴിക്കോട് കടപ്പുറത്ത്. ശശി തരൂർ എം.പി, കെ.സി വേണുഗോപാൽ തുടങ്ങി മുതിർന്ന നേതാക്കൾ റാലിയിൽ പങ്കെടുക്കും. ലീഗ് നേതാക്കൾ കൂടി പങ്കെടുക്കുന്ന പരിപാടി യുഡിഎഫ് ഐക്യ സന്ദേശം കൂടി പകരുന്നതാകും. വൈകിട്ട് 3.30 ന് ആരംഭിക്കുന്ന റാലി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. വി.ഡി സതീശന്‍, കെ സുധാകരന്‍, ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങള്‍, പി.കെകുഞ്ഞാലിക്കുട്ടി തുടങ്ങിയവർ റാലിയിൽ സംസാരിക്കും.

മുസ്ലിം ലീഗ് കോഴിക്കോട് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ശശി തരൂരിന്റെ ഹമാസ് വിരുദ്ധ പരാമർശത്തിൽ ഏറെ പഴി കോൺഗ്രസ് കേട്ടിരുന്നു. ഇന്ന് സംസാരിക്കുന്ന തരൂരിന്റെ വാക്കുകൾ ശ്രദ്ധയാകർഷിക്കും. സ്ഥിരംവേദിയിൽനിന്നും 200 മീറ്റർമാറിയാണ് പുതിയ വേദി സജ്ജീകരിച്ചിരിക്കുന്നത്. റാലിയിൽ അര ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. ഫലസ്തീൻ വിഷയത്തിൽ റാലികൾ നടത്തിയ സി.പി.എം തന്ത്രത്തെ പ്രതിരോധിക്കാൻ കൂടിയാണ് കോൺഗ്രസിൻ്റെ ഈ നീക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....

മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന വെച്ചൂച്ചിറ സ്വദേശി മരിച്ചു

0
മുക്കൂട്ടുതറ: അസീസി ആശുപത്രിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്...