പള്ളിയോട സേവാസംഘം ലഹരിവിരുദ്ധ ബോധവത്കരണ സദസ്സ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ആറന്മുള : പള്ളിയോട സേവാസംഘം നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ സദസ്സ് ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മി ഉദ്ഘാടനംചെയ്തു. സർക്കാരിനോടൊപ്പം രക്ഷാകർത്താക്കളും സാമൂഹിക സന്നദ്ധ സംഘടനകളും ഈ വിഷയത്തിലുള്ള ബോധവത്കരണ പരിപാടികളിൽ സജീവമായി പങ്കാളികളാകണമെന്ന് ഡെപ്യൂട്ടി കളക്ടർ ആവശ്യപ്പെട്ടു. പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഇത്തരത്തിലുള്ള പരിപാടികൾക്ക് ജില്ലാ ഭരണകൂടത്തിന്റെ പിന്തുണ ഉണ്ടാകുമെന്ന് അവർ പറഞ്ഞു.
പള്ളിയോട സേവാസംഘം പ്രസിഡന്റ്‌ കെ.വി.സാംബദേവൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ശ്രീവിജയാനന്ദ വിദ്യാപീഠം മാനേജർ അജയകുമാർ വല്ലുഴത്തിൽ, ബോധവത്കരണ സമിതി കോഡിനേറ്റർ എം.കെ ശശികുമാർ, കെ.എസ്. സുരേഷ്, കെ.ആർ. സന്തോഷ്‌, ബി.കൃഷ്ണകുമാർ, വിജയകുമാർ, രവീന്ദ്രൻനായർ, പി.ആർ.ഷാജി, സി.ആർ. ജയപ്രകാശ്, പ്രസന്നകുമാർ തൈമറവുംകര, മാലക്കര ശശി എന്നിവർ പ്രസംഗിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എസ്. സനിൽ, ഡോ. സുരേഷ്ബാബു വെൺപാല,ഡോ. ഗോപകുമാർ എന്നിവർ ക്ലാസ് നയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...