ഉത്രട്ടാതിക്ക്‌ ആറന്മുള പാർഥസാരഥീക്ഷേത്രത്തിലുള്ള പതിവ് ആചാരങ്ങൾ പാലിക്കാൻ പള്ളിയോടസേവാസംഘത്തിന്റെ തീരുമാനം

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ചിങ്ങത്തിലെ ഉത്രട്ടാതിക്ക്‌ ആറന്മുള പാർഥസാരഥീക്ഷേത്രത്തിലുള്ള പതിവ് ആചാരങ്ങൾ പാലിക്കാൻ പള്ളിയോടസേവാസംഘത്തിന്റെ തീരുമാനം. വ്യാഴാഴ്ച പമ്പാതീർഥത്തിൽ പള്ളിയോടങ്ങളുടെ ജലഘോഷയാത്ര നടക്കും. 20 പള്ളിയോടങ്ങൾ എത്തുമെന്ന് ഇതുവരെ അറിയിച്ചതായും മറ്റുള്ളവയുടെ തീരുമാനം ഇന്ന് ഉണ്ടാകുമെന്നും പള്ളിയോടസേവാസംഘം ഭാരവാഹികൾ പറഞ്ഞു. പള്ളിയോടങ്ങളെ ക്ഷേത്രക്കടവിൽ ആചാരപരമായി സ്വീകരിക്കും. തുടർന്ന് ഇവർ പാടിത്തുഴഞ്ഞ് കളിക്കും. ചിങ്ങമാസത്തിലെ ഉത്രട്ടാതിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമെന്നാണ് വിശ്വാസം. ഇതനുസരിച്ചുള്ള ചടങ്ങുകളാണ് നടന്നുവരാറുണ്ടായിരുന്നത്. തിരുവോണത്തോണിക്ക് അകമ്പടിയായ പള്ളിയോടങ്ങൾ ഭഗവാന്റെ തീരുമാനപ്രകാരം ഉത്രട്ടാതിനാളിൽ ക്ഷേത്രക്കടവിലെത്തി പാടിത്തുഴഞ്ഞ് കളിക്കുന്ന ആചാരം പിന്നീട് ജലോത്സവമായി മാറുകയായിരുന്നു. എന്നാൽ ഇത്തവണ തിരുവോണത്തിനുമുന്നേ ചിങ്ങത്തിലെ ഉത്രട്ടാതി വന്നുപോകുന്നതുകൊണ്ട് ആ ദിവസമായിരുന്നില്ല വള്ളംകളി നിശ്ചയിച്ചിട്ടുള്ളത്. സെപ്റ്റംബർ 18-നാണ് ജലോത്സവം നടക്കുന്നത്. ഇത് കന്നിമാസത്തിലാണ്. ചിങ്ങത്തിലെ ഉത്രട്ടാതിക്ക് നടന്നുവന്ന കാര്യങ്ങൾ ഇല്ലാതാക്കരുതെന്ന ആവശ്യം ഭക്തർക്കിടയിൽനിന്ന് ഉണ്ടായതോടെയാണ് പതിവാചാരങ്ങൾ പാലിക്കാൻ പള്ളിയോടസേവാസംഘം ഇടപെട്ടത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...