ശബരിമലയിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ രണ്ടരമണിക്കൂറിനുള്ളിൽ കണ്ടെത്തി പമ്പ പോലീസ്

For full experience, Download our mobile application:
Get it on Google Play

പമ്പ : ശബരിമലയിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ രണ്ടരമണിക്കൂറിനുള്ളിൽ കണ്ടെത്തി പമ്പ പോലീസ്. നവഗ്രഹ പ്രതിഷ്ഠ പൂജയ്ക്കായി നട തുറന്നിരിക്കേ ശനിയാഴ്ച വൈകിട്ട് 6.30-നാണ് പമ്പയിൽനിന്ന്‌ സന്നിധാനത്തേക്ക് പോയ ആലപ്പുഴ സനാതനപുരം സ്വദേശി രാകേഷിന്റെ ഫോൺ നഷ്ടപ്പെട്ടതായി പമ്പ പോലീസ് സ്റ്റേഷനിൽ വയർലെസ് മുഖേന വിവരം ലഭിക്കുന്നത്. ഇയാളിൽനിന്ന് വിവരം ശേഖരിച്ച് സ്റ്റേഷൻ സൈബർ ഹെൽപ്പ് ഡെസ്ക് വഴി പരാതി സിഇഐആർ പോർട്ടലിൽ രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് സൈബർ സെൽ മുഖേന ലൊക്കേഷൻ പരിശോധിച്ചപ്പോൾ നിലയ്ക്കൽ പമ്പാവാലി കുമളി റോഡിൽ ഫോൺ ‘സഞ്ചാരത്തിലാണെന്ന്’ കണ്ടെത്തി. തുടർന്ന് പമ്പയിൽനിന്ന്‌ ആറരയ്ക്കുശേഷം പോയ വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.

ഡോളി തൊഴിലാളികൾ പോയ ജീപ്പ് കണ്ടെത്തുകയും ഇത് കുമളി ഭാഗത്തേക്ക് പോകാൻ സാധ്യതയുള്ളതായും മനസ്സിലാക്കി. ജീപ്പിന്റെ ഫോട്ടോയും മറ്റു വിവരങ്ങളും പീരുമേട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായ ഗോപി ചന്ദ്രനെ അറിയിച്ചു. വിവരപ്രകാരം പെരുവന്താനം-കുമളി ഹൈവേ പട്രോളിങ് സംഘം കുട്ടിക്കാനത്ത് വെച്ച് രാത്രി ഒൻപതിന് ജീപ്പ് തടഞ്ഞുനിർത്തി പീരുമേട് പോലീസിനെ അറിയിച്ചു. എസ്ഐ അരവിന്ദും സംഘവും എത്തി പരിശോധിച്ചതിൽ നഷ്ടപ്പെട്ട ഫോൺ കണ്ടെത്തി. തഞ്ചാവൂർ സ്വദേശിയായ അയ്യപ്പഭക്തന്റെ കൈയിലായിരുന്നു ഫോൺ. കളഞ്ഞുകിട്ടിയെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. കോട്ടയം തിടനാട് പോലീസിന്റെയും കെഎസ്ആർടിസി ജീവനക്കാരുടെയും സഹായത്തോടെ ഫോൺ പമ്പ സ്റ്റേഷനിൽ എത്തിച്ച് ഉടമയ്ക്ക് കൈമാറി. പമ്പ ഇൻസ്പെക്ടർ സി.കെ. മനോജ്, സിപിഒമാരായ എ.എ. അരുൺ, ജിനു ജോർജ്, രാഹുൽ ഹരിന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് ഫോൺ കണ്ടെത്തുന്നതിന് നേതൃത്വം നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...