വെച്ചൂച്ചിറ : പമ്പ കേര ഗ്രാമം കേര സമിതി വെച്ചൂച്ചിറ പഞ്ചായത്ത് തല സമിതിയുടെ നേതൃത്വത്തിൽ കേര രക്ഷാ വാരത്തിന്റെ ഉദ്ഘാടനവും ആനുകൂല്യ വിതരണവും നടത്തി. പെരുന്തേനരുവി സംഘത്തിന് സമീപം നടന്ന പരിപാടി റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായണ്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ ജയിംസ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഗ്ലാഡിസ് ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. കൃഷി ഡയറക്ടർ മീന മേരി മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പൊന്നമ്മ ചാക്കോ, ഇ.വി വർക്കി, എസ് രമാദേവി, നിഷ അലക്സ്, ഷാജി കൈപ്പുഴ, സജി കൊട്ടാരം, രാജി വിജയകുമാർ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജോജോ കോവൂർ, ആർ നന്ദകുമാർ, ഷാജിപുറമറ്റം, എന്‍. ജി പ്രസന്നൻ, ആൻറച്ചൻ, പൊന്നി അമ്പലത്തുങ്കൽ, സജിമോൻ കടയിനിക്കാട്, സജി ഓലക്കുളം, എം.പി സുരേഷ് കുമാർ, ജോജി ജോർജ്, അജിത് ടി. നായർ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























