പമ്പാ നദിയില്‍ ജലനിരപ്പ്‌ ഉയര്‍ന്നു ; റാന്നിയില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

റാന്നി : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണം നടക്കുന്ന ചെത്തോംങ്കര എസ്.സി സ്കൂള്‍ പടി ഭാഗത്ത് റോഡില്‍ വെള്ളംകയറി ഗതാഗതം ഭാഗികമായി മുടങ്ങി. ബദല്‍ പാതയായ വലിയകാവ് ചെട്ടിമുക്ക് റോഡില്‍ പുള്ളോലി ഭാഗത്തും വെള്ളം കയറിയതിനാല്‍ ഗതാഗതം പൂര്‍ണ്ണമായും മുടങ്ങാന്‍ സാധ്യതയാണ്. കിഴക്കന്‍ മേഖലയില്‍ മഴ ശക്തമായതിനാല്‍ റാന്നിയില്‍ ഇനിയും വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. പമ്പാ നദി കരകവിഞ്ഞതോടെ പേട്ട ഉപാസനകടവില്‍ വെള്ളം റോഡിലേയ്ക്ക് കയറി തുടങ്ങിയിട്ടുണ്ട്.

പമ്പാ നദിയില്‍ ജലനിരപ്പ്‌ വളരെയധികം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നിലവില്‍  ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ആറന്മുള സത്രക്കടവില്‍ റോഡിലേക്ക് വെള്ളം കയറണമെങ്കില്‍ ഇനിയും 10 അടി ഉയരത്തില്‍ ജലനിരപ്പ്‌ എത്തണം. തുടര്‍ച്ചയായ മഴ, ഉരുള്‍പൊട്ടല്‍, ഡാം തുറന്നുവിടുക ഇവയുണ്ടായെങ്കിലെ പെട്ടെന്ന് ജലനിരപ്പ്‌ ഉയരുകയുള്ളൂ. എന്നിരുന്നാലും ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...