കാതോലിക്കേറ്റ് ഹയർ സെക്കണ്ടന്ററി സ്കൂള്‍ പ്രിൻസിപ്പൽ ജെസി തോമസ് വിരമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കാതോലിക്കേറ്റ് ഹയർ സെക്കണ്ടന്ററി സ്കൂള്‍ പ്രിൻസിപ്പൽ ജെസി തോമസ് മെയ് 31ന് സർവ്വീസിൽ നിന്ന് വിരമിക്കും. മൈലപ്ര തടിയില്‍ ആകാശ് വില്ലയില്‍ പരേതനായ റവ.ഫാ. വർഗ്ഗീസ് മാത്യുവിന്റെ  പത്നിയാണ്. മക്കൾ  – ആകാശ് , ഡോ.അക്സ. മരുമക്കൾ – ടെസി, ആദർശ്.

1995 മുതൽ കാതോലിക്കേറ്റ് & എം.ഡി സ്കൂൾസ് കോ-ഓപ്പറേറ്റ് മനേജ്മെന്റിലെ നിയന്ത്രണത്തിലുള്ള കോഴിക്കോട് പുതുപ്പാടി എം.ജി. എം ഹയർ സെക്കണ്ടന്ററി സ്കൂൾ, കുണ്ടറ എം.ജി.ഡി സ്കൂൾ, കിഴവള്ളൂർ സെന്റ് ജോർജ്ജ് ഹൈസ്ക്കൂൾ എന്നിവടങ്ങളിൽ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു. ഇതേ തുടർന്ന് പ്രമേഷനായി തുമ്പമൺ എം.ജി ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസായി. അവിടെ നിന്ന് 2018ൽ പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കണ്ടന്ററി സ്കുളിന്റെ പ്രിൻസിപ്പളായി നിയമനം ലഭിച്ചു.

2018 _ 2020 വരെയുള്ള കാലയളവിൽ പ്ലസ് ടുവിലെ അഞ്ച് വിദ്യാർത്ഥികൾക്ക് ഫുൾ മാർക്ക് ( 1200 ) ലഭിച്ചു. ചുരുങ്ങിയ സമയം കൊണ്ട് നവതിയുടെ ഭാഗമായി അസംബ്ലിഹാൾ കം ഇൻഡോർ സ്‌റ്റേഡിയം നിർമ്മിക്കാൻ കഴിഞ്ഞു. കോവിഡ്, മഹാമാരി കാലയളവിൽ സ്കുൾ വിദ്യാർത്ഥികളുടെ വീട് സന്ദർശിച്ച് ബോധവൽകരണവും, ആവശ്യമായ സഹായങ്ങളും നൽകാൻ നേതൃത്വപരമായ പങ്ക് വഹിച്ചു.

ഗണിത ശാസ്ത്രത്തിലും സ്കൂൾ കൗൺസിലിംഗ് വിഷയങ്ങൾക്കും പ്രത്യേകം പ്രത്യേകം എം.ഫിൽ നേടി. ഇപ്പോൾ മേഘാലയ മാർട്ടിൻ ലൂതർ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ കൗൺസിലിഗിനും തിയോളജിയിലും പി.എച്ച്‌.ഡി ചെയ്ത് വരുന്നു. വൈ.എം.സി.എ കേരള റീജണൽ വനിത ഫോറം സംസ്ഥാന കൺവീനറാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...