യു.പിയില്‍ ഗ്രാമീണര്‍ക്ക് കോവിഡ് വാക്സിന്‍ മാറി നല്‍കി ; അന്വേഷണത്തിന് ഉത്തരവിട്ടു

For full experience, Download our mobile application:
Get it on Google Play

ലഖ്നോ : യു.പിയില്‍ ഗ്രാമീണര്‍ക്ക് കോവിഡ് വാക്സിന്‍ മാറി നല്‍കി. സിദ്ധാര്‍ത്ഥ് നഗറിലാണ് സംഭവം. ഏപ്രില്‍ മാസത്തില്‍ ഒന്നാം ഡോസായി കോവിഷീല്‍ഡ് എടുത്ത 20 ഗ്രാമീണര്‍ക്കാണ് കഴിഞ്ഞയാഴ്ച രണ്ടാം ഡോസായി കോവാക്സിന്‍ നല്‍കിയത്. ആശുപത്രി അധികൃതര്‍ക്ക് സംഭവിച്ച അബദ്ധമാണെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ആര്‍ക്കും ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ആരോഗ്യവകുപ്പില്‍ നിന്ന് ആരും പിന്നീട് തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് ഗ്രാമീണരില്‍ ഒരാള്‍ പറഞ്ഞു. രണ്ടു വാക്സിനുകള്‍ ഇടകലര്‍ത്തി കുത്തിവെച്ചാലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ പഠനങ്ങള്‍ നടന്നുവരികയാണ്. ഒരേ വാക്സിന്‍ തന്നെ രണ്ട് ഡോസും എടുക്കണമെന്നാണ് നിലവിലെ നിര്‍ദേശം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

0
ആലപ്പുഴ: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ അതിശക്തമായ മഴയെത്തുടർന്ന് വിവിധ...

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഹരിക്കാൻ അധിക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി

0
തിരുവനന്തപുരം: ഓണക്കാലമടുക്കുന്നതോടെ കേരളത്തിൽ വരുന്ന യാത്രാപ്രതിസന്ധിക്ക് പരിഹാരവുമായി കെ എസ് ആർ ടി...

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് സർക്കാർ

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ...

ചന്ദനപ്പള്ളി സ്വദേശിയായ യുവാവ് യുകെയിൽ കുഴഞ്ഞുവീണു മരിച്ചു

0
യു.കെ : ചന്ദനപ്പള്ളി സ്വദേശിയായ യുവാവ് യുകെയിൽ കുഴഞ്ഞുവീണ്  മരിച്ചു. ചന്ദനപ്പള്ളി...