ദേവികുളം എംഎല്‍എ – എ. രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സത്യപ്രതിജ്ഞ ചെയ്തതില്‍ പിഴവ് പറ്റിയതിനെ തുടര്‍ന്ന് ദേവികുളം എംഎല്‍എ എ. രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തതില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പ്രതിപാദിച്ചിരുന്നില്ല. ഈ പിഴവ് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് വീണ്ടും സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുന്നത്.

തമിഴിലാണ് എ.രാജ സത്യപ്രതിജ്ഞ ചെയ്തത്. നിയമവകുപ്പ് സത്യവാചകം തര്‍ജ്ജിമ ചെയ്തപ്പോള്‍ പിഴവ് പറ്റിയതാണെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, കന്നട, തമിഴ് എന്നീ നാലുഭാഷകളിലാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ എംഎല്‍എമാര്‍ സത്യവാചകം ചൊല്ലിയത്.

കന്നഡയില്‍ സത്യപ്രതിജ്ഞ ചൊല്ലിയ മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷ്‌റഫാണ് നിയമസഭയിലെ ഭാഷാ വൈവിധ്യത്തിന് തുടക്കമിട്ടത്. പാലാ എംഎല്‍എ മാണി സി. കാപ്പനും മുവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനും ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ. മുന്‍ഗാമി കെ രാജേന്ദ്രനെ പിന്തുടര്‍ന്നാണ് എ.രാജ സത്യപ്രതിജ്ഞ തമിഴില്‍ ചൊല്ലിയത്. ദൈവനാമത്തില്‍ 43 പേരും അള്ളാഹുവിന്റെ നാമത്തില്‍ 13 പേരും സഗൗരവം 80 പേരുമാണ് പ്രതിജ്ഞയെടുത്തത്.

പ്രോടേം സ്പീക്കര്‍ പി.ടി.എ റഹീമിന് മുമ്പാകെയാണ് രാജ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ ഇനി എം.ബി. രാജേഷിന് മുമ്പാകെ ആകും സത്യവാചകം ചൊല്ലുക. നേരത്തെ ഹാജരാകാതിരുന്ന മന്ത്രി വി. അബ്ദുറഹ്മാന്‍ അടക്കം മറ്റു മൂന്ന് എംഎല്‍എമാരും എം.ബി. രാജേഷിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. ദേവികുളത്ത് നിന്ന് 7848 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന എ.രാജ ജയിച്ച്‌ നിയമസഭയിലെത്തിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

0
കൽപറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്...

കൊക്കാത്തോട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സന്ദര്‍ശിച്ചു

0
കോന്നി : കൊക്കാത്തോട് നെല്ലിക്കാപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം ഡി.സി.സി പ്രസിഡന്റ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

റബർവില മുന്നൂറിലേക്ക്

0
കോട്ടയം: റബർ കർഷകർക്ക് പ്രതീക്ഷ നൽകുന്ന മുന്നേറ്റമാണ് ആഭ്യന്തര വിപണിയിൽ...