ഇരുപത് ദിവസത്തിനുള്ളില്‍ 75,000 മീറ്റര്‍ ക്യൂബ് മണലും മാലിന്യങ്ങളും നീക്കം ചെയ്യും : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പമ്പ : വലിയ തോതില്‍ മഴയുടെ തടസ്സമുണ്ടായില്ലെങ്കില്‍ വരുന്ന ഇരുപത് ദിവസത്തിനുള്ളില്‍ 75,000 മീറ്റര്‍ ക്യൂബ് മണലും  മാലിന്യങ്ങളും നീക്കം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ജയതിലകിനൊപ്പം പമ്പയില്‍ സന്ദര്‍ശനം നടത്തിയതിനു  ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍.

1,28,000 മീറ്റര്‍ ക്യൂബ് മണല്‍, മാലിന്യങ്ങളാണ് ജില്ലാ ഭരണകൂടം നേരിട്ട് ഇടപെട്ട് നീക്കം ചെയ്യുന്നത്. ഇതുവരെ 5366 ലോഡുകളിലായി 22820 മീറ്റര്‍ ക്യൂബ് മണല്‍, മാലിന്യങ്ങള്‍ നീക്കം ചെയ്തു കഴിഞ്ഞു. പമ്പയില്‍ 2018 ലെ പ്രളയത്തിനു ശേഷം പമ്പ ത്രിവേണി മുതല്‍ രണ്ടു കിലോമീറ്ററിലധികം സ്ഥലത്ത് അടിഞ്ഞു കൂടിയിരിക്കുന്ന മണല്‍, മാലിന്യങ്ങള്‍ വെള്ളപ്പൊക്കം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു. 40 ടിപ്പറുകള്‍, 10 ഹിറ്റാച്ചി, 15 ജെ സി ബി ഉള്‍പ്പടെ 65 വാഹനങ്ങളാണ് മണല്‍, മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്നത്. എസ്.ഡി.ആര്‍.എഫ് ഫണ്ട് ഉപയോഗിച്ച് മാറ്റുന്ന മണല്‍, മാലിന്യങ്ങള്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വനം വകുപ്പിന്റെ സ്ഥലത്താണ് നിക്ഷേപിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു. പമ്പയിലെ മണല്‍, മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തിയില്‍ പൂര്‍ണ തൃപ്തനാണെന്ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ജയതിലക് പറഞ്ഞു.
എഡിഎം അലക്‌സ്. പി. തോമസ്, തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍, സതേണ്‍ സര്‍ക്കിള്‍ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ സഞ്ജയ് കുമാര്‍, അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനി, അടൂര്‍ ആര്‍ഡിഒ ജെസിക്കുട്ടി മാത്യു, റാന്നി എ.സി.എഫ്. ഹരികൃഷ്ണന്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന്‍, റാന്നി തഹസില്‍ദാര്‍ പി. ജോണ്‍ വര്‍ഗീസ്, ഗൂഡ്രിക്കല്‍ റെയ്ഞ്ച് ഓഫീസര്‍ എസ്. മണി, പമ്പ റെയ്ഞ്ച് ഓഫീസര്‍ അജയ് ഘോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...