വേനൽ കടുത്തത്തോടെ പമ്പാനദി വറ്റിവരണ്ടു

For full experience, Download our mobile application:
Get it on Google Play

റാന്നി: വേനൽ കടുത്തത്തോടെ പമ്പാനദി വറ്റിവരണ്ടു. കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിൽ അൽപം നീരൊഴുക്ക് വർദ്ധിച്ചിരുന്നെങ്കിലും വീണ്ടും ഒഴുക്കു നിലച്ച് പഴയനിലയിലായി. വീടുകളിലേക്കും കൃഷി ആവശ്യങ്ങൾക്കും നിരവധിപേരാണ് പമ്പയിലെ വെള്ളത്തെ ആശ്രയിക്കുന്നത്. പുഴയുടെ തീരത്ത് താമസിക്കുന്നവർ വേനൽ കടക്കുന്നതോടെ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്ത് ഉപയോഗിക്കാറുണ്ട്. എന്നാൽ ഇക്കൊല്ലം നീരൊഴുക്ക് കുറഞ്ഞതോടെ പൈപ്പ് മുങ്ങിക്കിടക്കാൻ വെള്ളമില്ലാത്തതിനാൽ പലരും ചാക്കുകളിൽ മണ്ണ് നിറച്ച് ചെറു ചിറകൾ കെട്ടി വെള്ളം കെട്ടിനിറുത്തുകയാണ്. കിണറ്റിൽ വെള്ളം ഇല്ലാതായതോടെ നൂറുകണക്കിന് കുടുംബങ്ങളാണ് ബുദ്ധിമുട്ട് നേരിടുന്നത്.
നാറാണംമൂഴി പഞ്ചായത്തിലെ മലയോര മേഖലകളിലെല്ലാം രൂക്ഷമായ കുടിവെള്ളക്ഷാമമാണ്. ഈ മേഖലയിലുള്ളവർ വാഹനങ്ങൾ വാടകയ്ക്കെടുത്ത് നദിയിൽ നിന്ന് വെള്ളം ശേഖരിച്ചുകൊണ്ടുപോവുകയാണ്. നദിയെ മലിനപ്പെടുത്തുന്ന തരത്തിലുള്ള മീൻ പിടിത്തവും പ്രതിസന്ധിസൃഷ്ടിക്കുന്നു. രാസ വസ്തുക്കൾ ഉൾപ്പടെ കലക്കി മീൻ പിടിക്കുന്ന സംഘങ്ങൾ ധാരാളമാണ്. ഇതുമൂലം വെള്ളം ഉപയോഗിക്കാനാവുന്നില്ല.കുടിവെള്ള ക്ഷാമത്തിന് പഞ്ചായത്ത് ഇടപെട്ട് പരിഹാരം കാണണമെന്ന് നാട്ടുകാ‌ർ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...

മുംബൈയിൽ തോക്കുമായി ഷോപ്പിങ് മാളിൽ എത്തിയ 2 പേർ പിടിയിൽ

0
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഫിൻടെക് ഫെസ്റ്റ് വേദിക്കു...

യുവജനങ്ങളിലും സ്ത്രീകളിലും പ്രതീക്ഷ, ഇന്ത്യയുടെ മതേതര മൂല്യങ്ങൾ വീണ്ടെടുക്കാനാകും ; സൽമാൻ റുഷ്ദി

0
ന്യൂയോർക്ക് : ഇന്ത്യയിലെ യുവജനങ്ങളിലും സ്ത്രീകളിലും ഏറെ പ്രതീക്ഷയുണ്ടെന്ന് എഴുത്തുകാരൻ സൽമാൻ...

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌ത 47-കാരനെ മർദിച്ച് കൊലപ്പെടുത്തി

0
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത 47-കാരനെ ഒരു...