മുത്തങ്ങയിൽ 50 ലക്ഷം രൂപയുടെ നിരോധിത പാൻമസാല പിടികൂടി

For full experience, Download our mobile application:
Get it on Google Play

വയനാട് : വയനാട് മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റിൽ 50 ലക്ഷം രൂപയുടെ നിരോധിത പാൻമസാലയുമായി യുവാക്കൾ പിടിയിലായി. പാലക്കാട് സ്വദേശി സുജിത്ത്, കൊച്ചി സ്വദേശി സണ്ണി എന്നിവരാണ് പിടിയിലായത്. 22 ചാക്കുകളിലായാണ് പാൻ മസാല സൂക്ഷിച്ചിരുന്നത്. ഇന്നലെ ഒന്നര കോടി രൂപയുടെ പാൻ മസാലയും മുത്തങ്ങയിൽ നിന്ന് പിടികൂടിയിരുന്നു.

കർണാടകയിൽ നിന്ന് ഇന്ന് രാവിലെയെത്തിയ ചരക്ക് ലോറിയിലാണ് 22 ചാക്കുകളിലായി നിരോധിത പാൻമസാല കടത്താൻ ശ്രമിച്ചത്. പാർസൽ കമ്പനിയുടെ സാധനങ്ങൾക്കൊപ്പമായിരുന്നു പുകയില ഉത്പന്നങ്ങളും സൂക്ഷിച്ചിരുന്നത്.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി ജുനൈദിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. തൊണ്ടിവാഹനവും പ്രതികളെയും മറ്റ് നടപടികൾക്കായി സുൽത്താൻ ബത്തേരി പോലീസിന് കൈമാറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....